കമ്പളക്കാട്: പൊലീസ് കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കമ്പളക്കാട് സ്വദേശിയായ സൈതി(26)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്ത് മാനന്തവാടി ജയിലിലേക്കയച്ചു. ഞായറാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. കമ്പളക്കാട് പൊലീസ് രാത്രി പരിശോധന നടത്തുന്നതിടെയാണ് മദ്യപിച്ച് വാഹനമോടിക്കുകയായിരുന്നയാളെ കസ്റ്റഡിയിലെടുത്തത്. വിവരം അറിഞ്ഞ സൈത് സ്റ്റേഷനിലെത്തി ബഹളം വെക്കുകയും, പൊലീസുമായി വക്കേറ്റം നടത്തി ഇയാളെ ബലമായി മോചിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതിയുള്ളത്. ഇയാള്‍ക്കെതിരെ പൊലീസിന്റെ കൃത്യനിര്‍വഹണം നടത്തിയതിനും സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയതിനുമാണ് കേസെടുത്തതെന്ന് കമ്പളക്കാട് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: