ആലപ്പുഴ: സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനാചരണവുമായി ബന്ധപ്പെട്ട് കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍(കൈറ്റ്)ന്റെ നേതൃത്വത്തില്‍ ആലപ്പുഴ ഐ.ടി.@സ്‌കൂള്‍ ജില്ലാ റിസോഴ്‌സ് കേന്ദ്രത്തില്‍ സംഘടിപ്പിക്കുന്ന സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ഫെസ്റ്റിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഇന്‍സ്റ്റാള്‍ ഫെസ്റ്റ് ഒക്‌ടോബര്‍ 2ന് രാവിലെ 9.30 ന് ആരംഭിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ സെപ്റ്റംബര്‍ 26 നകം www.itschool.gov.in ല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.
















