പാലക്കാട്:ഫല്‍റ്റുകളില്‍ നിന്നുള്ള മാലിന്യം നഗരസഭ സ്വീകരിക്കണമെന്ന എം.ബി.രാജേഷ് എംപിയുടെ നിലപാടിനെ തള്ളി സിപിഎം കൗണ്‍സിലര്‍മാര്‍. ഫല്‍റ്റുകളില്‍ നിന്നുള്ള മാലിന്യം നഗരസഭ സ്വീകരിക്കരുതെന്ന് സിപിഎം കൗണ്‍സിലര്‍മാര്‍ തന്നെ കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചു. ഫല്‍റ്റുകള്‍ നിര്‍മ്മിക്കുമ്പോള്‍ തന്നെ മാലിന്യസംസ്കരണത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കേണ്ടതാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിനെതിരാണ് എം.ബി.രാജേഷ് എംപിയുടെ നിലപാട്.
ഫല്‍റ്റുകളിലെ മാലിന്യം സ്വീകരിക്കേണ്ടതില്ലെന്ന് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം.
ഫല്‍റ്റുകളിലെ മാലിന്യം സ്വീകരിക്കുന്നത് സംബന്ധിച്ച് ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും നിലപാട് പ്രത്യേകം ആരാഞ്ഞശേഷമാണ് തീരുമാനമെടുത്തത്.
ഫല്‍റ്റുകളില്‍ നിന്നുള്ള മാലിന്യം സ്വന്തം നിലയ്ക്ക് സംസ്കരിക്കണമെന്ന് വൈസ് ചെയര്മാന് സി.കൃഷ്ണകുമാര്‍ പറഞ്ഞു. റിട്ടയര്‍ ചെയ്ത ശുചീകരണ തൊഴിലാളികള്‍ക്ക് പകരം സര്‍ക്കാര്‍ പുതിയ ആളുകളെ എടുക്കുന്നില്ല. സര്‍ക്കാര്‍ നഗരസഭയെ മാലിന്യ സംസ്കരണം നടത്താന്‍ അനുവദിക്കാന്‍ സമ്മതിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. സര്‍ക്കാരിന് വ്യക്തമായ നയമില്ലെന്നും കൃത്യമായ നയം ഉടന്‍വേണമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭകളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും തെറ്റായ വഴിക്ക് നയിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. ഉറവിട മാലിന്യത്തിന് സബ്സിഡി കൊടുക്കാന്‍ കഴിയില്ല. ഐആര്‍ടിസിക്ക് മാസം രണ്ടേകാല്‍ ലക്ഷം രൂപയാണ് നഗരസഭ നല്‍കുന്നത്. സംസ്ഥാനം ഭരിക്കുന്ന സിപിഎം നഗരസഭയെ എതിര്‍ക്കുകയാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
ഫല്‍റ്റുകളുടെ മുകള്‍ നിലയില്‍ സംവിധാനമൊരുക്കി അവിടെ സംസ്കരിക്കണമെന്ന് യുഡിഎഫും സ്വന്തം ഉത്തരവാദിത്വത്തില്‍ സംസ്കരിക്കണമെന്ന് സിപിഎമ്മും അറിയിച്ചതിനെ തുടര്‍ന്നാണ് ഐകകണ്ഠേന തീരുമാനത്തിലെത്തിയത്.
പാലക്കാട് നഗരസഭയുടെ മുന്നില്‍ നഗരസഭ നടത്തിയ ഉറവിട മാലിന്യ സംസ്കരണ സംവിധാനത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച എം.ബി.രാജേഷ് എംപിയുടെ നടപടിയില്‍ യോഗം പ്രതിഷേധിച്ചു. പാലക്കാട് എംപി എം.ബി.രാജേഷ് മുഖ്യമന്ത്രിയുടെ നയത്തിനെതിരാണെന്ന് നഗരസഭാംഗം വി.നടേശന് അഭിപ്രായപ്പെട്ടു.
ഒക്ടോബര്‍ ഒന്നുമുതല്‍ വീടുകളിലെ മാലിന്യ ശേഖരണം നിര്‍ത്തും. കച്ചവട സ്ഥാപനങ്ങളിലെ മാലിന്യം ശുചീകരണ തൊഴിലാളികള്‍ ശേഖരിക്കുന്നത് തുടരുമെന്നും രണ്ടാംഘട്ടത്തില്‍ ഇതും നിര്‍ത്തലാക്കും. നഗരത്തിലെ കടകളില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനം എങ്ങനെയാണോ നടത്തുന്നത് അത് തന്നെ തുടരണമെന്ന് നഗരസഭാധ്യക്ഷ പ്രമീളാ ശശിധരന് പറഞ്ഞു.
തുമ്പൂര്‍മുഴി പദ്ധതിയില്‍ ഫല്‍റ്റുകളിലെ മാലിന്യം സ്വീകരിക്കാനാവില്ല. ഏഴു തുമ്പൂര്‍മുഴി പദ്ധതികളുണ്ട്. അത് 14 ആയി വര്‍ധിപ്പിക്കാന്‍ 75ശതമാനം തുക സര്‍ക്കാരില്‍ നിന്നും ലഭ്യമാക്കും. രണ്ടുകോടി രൂപ ചെലവില്‍ നിലവിലെ മാലിന്യ സംസ്കരണ പ്ലാന്റ് നവീകരിക്കും. പ്ലാസ്റ്റിക് കവര്‍ നിരോധനത്തിന്റെ ഭാഗമായി വീടുകളിലേക്ക് ഒരു തുണി സഞ്ചി വീതം സൗജന്യമായി നല്‍കും. ആറരലക്ഷം രൂപ ഇതിനായി കണ്ടെത്തണം. വീടുകളില്‍ സ്ഥാപിക്കാവുന്ന ഉറവിട മാലിന്യ സംസ്കരണ ഉപാധികള്‍ക്ക് ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് 50 ശതമാനം സബ്സിഡി ലഭിക്കും.
ബക്കറ്റ് കമ്പോസ്റ്റ് സബ്സിഡി നിരക്കായ 500 രൂപയ്ക്ക് 3000 പേര്‍ക്കും ബയോബിന്‍ 900 രൂപയ്ക്ക് 1500പേര്‍ക്കും റിങ് കമ്പോസ്റ്റ് 1250 രൂപയ്ക്ക് 500 പേര്‍ക്കും നല്‍കും. ഇതിന് 67 ലക്ഷത്തിന്റെ പദ്ധതി തയാറാക്കി.
പൊതുനിരത്തില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിനായി പദ്ധതി തയാറാക്കിയതായി അധികൃതര്‍ അറിയിച്ചു. ക്യാമറ സ്ഥാപിക്കാന്‍ 60 ലക്ഷംരൂപയും ശുചീകരണ മേഖലയിലേക്ക് വാഹനങ്ങള്‍ വാങ്ങുന്നതിന് 40ലക്ഷവും ചേര്‍ത്ത് ഒരു കോടിരൂപ സി.എസ്.ആര് ഫണ്ടില്‍ നിന്നും ലഭ്യമാക്കാന്‍ കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിനെ സമീപിക്കും.
ജില്ലാ ആശുപത്രിയിലെത്തുന്ന വാഹനങ്ങള്നിര്ത്തിയിടാന് ചെറിയ കോട്ടമൈതാനം അനുവദിക്കില്ലെന്ന് കൗണ്‍സില്‍ ഒന്നടങ്കം തീരുമാനിച്ചു. ജില്ലാ ആശുപത്രി വളപ്പില്‍ മരാമത്തു പണി നടക്കുന്നതിനാല്‍ ആശുപത്രിയിലെത്തുന്ന വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിന് ചെറിയ കോട്ടമൈതാനത്ത് സൗകര്യമനുവദിക്കണമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ആവശ്യപ്പെട്ടിരുന്നു.
നഗരസഭയില്‍ നിന്ന് ആവര്‍ത്തിച്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിന്റെ ഫലമായി മാലിന്യ സംസ്കരണത്തിന് ബിപിഎല്ലിന് 50 ശതമാനം സബ്സിഡി നല്‍കും. 67 ലക്ഷം രൂപയാണ് അനുവദിച്ചത്. അതില്‍ 500 രൂപ 3000 പേര്‍ക്കും, 900 രൂപ 1500 പേര്‍ക്കും, 1250 രൂപ 500 പേര്‍ക്കും നല്‍കുമെന്ന് കൗണ്‍സിസില്‍ അജണ്ട പാസ്സാക്കി.
28-ാം തീയതിയിലെ ഡിപിസിയിലാണ് ഇത് വെക്കാന്‍ ഉദ്ദേശിക്കുന്നത്. തുമ്പൂര്‍മൊഴി മോഡലിന്റെ കാര്യത്തില്‍ നഗരസഭയുടെ ആവശ്യപ്രകാരം 75 ശതമാനം സബ്സിഡി നല്കുവാന് സര്‍ക്കാര്‍ തയ്യാറായി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇറിഗേഷന്റെ എല്ലാ സ്ഥലങ്ങളിലും ഇപ്പോള്‍ സ്ഥാപിച്ച ഏഴ് തുമ്പൂര്‍മൊഴി ഉള്‍പ്പെടെ 14 എണ്ണമായി സ്ഥാപിക്കും. വനിതാശിശു ആശുപത്രിക്കു മുന്നിലെ റോഡ് ജില്ലാ പഞ്ചായത്തിന് വിട്ടുനല്‍കേണ്ടതില്ലെന്നും യോഗത്തില്‍ തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: