പാലക്കാട്:വിജയദശമിയോടനുബന്ധിച്ച് ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ പഥസഞ്ചലനം 29,30,ഒക്ടോബര്‍ ഒന്ന് തിയ്യതികളിലായി നടക്കും.
29ന് തൃത്താല ഞാങ്ങാട്ടിരി മുക്കാരത്തിക്കാവില്‍ തുടങ്ങി വട്ടോളിക്കാവ് ക്ഷേത്രമൈതാനിയില്‍ സാമപിക്കും. പ്രാന്ത കാര്യകാരി സദസ്യന്‍ കൃഷ്ണന്‍കുട്ടി പ്രഭാഷണം നടത്തും.
30ന് പാലക്കാട് നഗരത്തില്‍ സ്റ്റേഡിയം സ്റ്റാന്റ്, ടൗണ്‍ റെയില്‍വേ സ്റ്റേഷന്, താരേക്കാട് എന്നിവിടങ്ങളില്‍ നിന്നാരംഭിക്കുന്ന പഥസഞ്ചലനം സുല്‍ത്താന്‍പേട്ടയില്‍ സംഗമിച്ച് കോട്ടമൈതനാത്ത് എത്തിച്ചേരും. 5.30ന് നടക്കുന്ന പൊതുപരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ സമ്പര്‍ക്ക പ്രമുഖ് എ.ആര്.മോഹന്‍ പ്രഭാഷണം നടത്തും. കഞ്ചിക്കോട് ആലാമരത്തില് നിന്നാരംഭിക്കുന്ന പഥസഞ്ചലനം കെടിസി ഗ്രൗണ്ടില്‍ സമാപിക്കും. അഞ്ചുമണിക്ക് നടക്കുന്ന പൊതുപരിപാടിയില്‍ സഹകാര്‍ഭാരതി ദേശീയ സെക്രട്ടറി അഡ്വ.കെ.കരുണാകരന് പ്രഭാഷണം നടത്തും. വടക്കഞ്ചേരിയില്‍ ചെല്ലുപടിയില്‍ നിന്നാരംഭിക്കുന്ന പഥസഞ്ചലനം മുടപ്പല്ലൂര്‍ ടൗണില്‍ സമാപിക്കും. അഞ്ചുമണിക്ക് നടക്കുന്ന പൊതുപരിപാടിയില്‍ ബാലഗോകുലം സംസ്ഥാന പ്രസിഡന്റ് കെ.പി.ബാബുരാജ് പങ്കെടുക്കും. ശ്രീകൃഷ്ണപുരം ഖണ്ഡിന്റെ ആഭിമുഖ്യത്തില്‍ മൂന്നു മണിക്ക് കുലുക്കിലിയാട് നിന്ന് പഥസഞ്ചലനവും അഞ്ചുമണിക്ക് കോട്ടപ്പുറം കണ്യാര്‍കാവ് മൈതാനിയില്‍ പൊതു സമ്മേളനം നടക്കും. പാലക്കാട് വിഭാഗ് പ്രചാര്‍ പ്രമുഖ് എന്‍.മോഹന്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
പട്ടാമ്പിയില്‍ പള്ളിപുറം റോഡില്‍ നിന്നും പഥസഞ്ചലനം തുടങ്ങി പന്തക്കല്പറമ്പ് ഭഗവതിക്ഷേത്രത്തില്‍ സമാപിക്കും. വിഭാഗ് സഹകാര്യവാഹ് വിജയകുമാര്‍ സംസാരിക്കും, കൊപ്പം കരിങ്ങനാട് ചന്തപ്പടിയില്‍ നിന്നും തുടങ്ങി മുളയകാവ് റോഡില്‍ സമാപിക്കും.വിഭാഗ് കാര്യകാര്യസദസ്യന്‍ കെ.ബി.രാമകൃഷ്ണന് പ്രഭാഷണം നടത്തും.
ഒറ്റപ്പാലത്ത് വാണിയംകുളം,കുളപ്പുള്ളി എന്നിവിടങ്ങളില്‍ നിന്നാരംഭിച്ച് കവളപ്പാറ ആര്യയങ്കാവ് മൈതാനത്ത് സമാപിക്കും. ആര്‍എസ്എസ് പ്രാന്തസഹ സമ്പര്‍ക്കപ്രമുഖ് പി.പി.സുരേഷ്ബാബു പ്രഭാഷണം നടത്തും. ചെര്‍പ്പുളശ്ശേരി കുളക്കാട് നിന്നും തുടങ്ങി മാങ്ങോട് സമാപിക്കും. ഡോ.പി.എം.എസ്.രവീന്ദ്രനാഥ്, പ്രാന്തകാര്യകാരി സദസ്യന്‍ കെ.കൃഷ്ണന്‍കുട്ടി സംസാരിക്കും. മണ്ണാര്‍ക്കാട് കരിമ്പ പനയംപ്പാടം,കല്ലടിക്കോട് ചുങ്കത്ത് സമാപിക്കും. പ്രാന്തപ്രചാരക് പി.എന്‍.ഹരികൃഷ്ണകുമാര്‍, റിട്ട.ഡിവൈഎസ്പി എ.കെ.ഉദയഭാനു എന്നിവര്‍ സംസാരിക്കും.
അട്ടപ്പാടി കക്കുംപ്പടിയില് നിന്നും തുടങ്ങി മല്ലീശ്വരക്ഷേത്രത്തില്‍ സമാപിക്കും. വിഭാഗ് സംഘചാലക് വി.കെ.സോമസുന്ദരന്‍ പ്രഭാഷണം നടത്തും.
ഒക്ടോബര്‍ ഒന്നിന് കേരളശ്ശേരി ഹൈസ്കൂളില്‍ നടക്കുന്ന പറളി ഖണ്ഡിന്റെ പൊതുപരിപാടിയില്‍ സംസ്ഥാന ഘോഷ് സഹസംയോജക് പി.കെ.രാജീവ് പ്രഭാഷണം നടത്തും. പഥസഞ്ചലനം വടശ്ശേരിയില്‍ നിന്നാരംഭിക്കും. കണ്ണാടി ഖണ്ഡിന്റെ പഥസഞ്ചലനം കോട്ടായി മേജര്‍ റോഡില്‍ നിന്നാരംഭിച്ച് ചെമ്പൈ ഗ്രൗണ്ടില്‍ എത്തിച്ചേരും. ആര്‍എസ്എസ് വിഭാഗ് കാര്യകാരിസദസ്യന്‍ ഡോ.നാരായണന് മുഖ്യപ്രഭാഷണം നടത്തും. മലമ്പുഴയില്‍ കടക്കാംകുന്ന് ഗ്രൗണ്ടിലാണ് പൊതുപരിപാടി. മലമ്പുഴ ഗാര്ഡന് ഭാഗത്തു നിന്നും പഥസഞ്ചലനം നടത്തും. ബാലഗോകുലം സംസ്ഥാന പ്രസിഡന്റ് കെ.പി. ബാബുരാജ് മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: