കാട്ടിക്കുളം : തിരുനെല്ലിയിൽ ഇനി മാലിന്യമില്ല.സർക്കാറിന്റെ ഹരിത കേരള മിഷന്റെ പദ്ധതിയിലാണ് തിരുനെല്ലി യെ പൂർണ്ണമായ് നാടിന്റെ വിപത്തായ മാലിന്യകൂമ്പാരത്തിൽ നിന്ന് തുടച്ചു നീക്കാൻ ആരംഭം കുറിച്ചത് .ഇതിന്റെ ഭാഗമായ് വൻ വിളംബര റാലിയും സംഘടിപ്പിച്ചു.വിവിധ സ്കൂളുകൾ ,വ്യാപാരി സംഘടനകൾ മറ്റ് മേഘലകൾ, ഒറ്റകെട്ടായി റാലിയിൽ അണിനിരന്നു. മാലിന്യ മുക്ത പഞ്ചായത്തിന്റെ പ്രഖ്യാപന കർമ്മം .എംഎൽഎ ഒ ആർകേളു ‘പഞ്ചായത്ത് പ്രസിഡണ്ട് മായാദേവി എന്നിവർ സംയുക്തമായി തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്തു. മാലിന്യം പഞ്ചായത്ത് ശേഖരിച്ച് ടാർ കമ്പിനിക്ക് കൈമാറാനാണ് പദ്ധതി ചടങ്ങിൽ പ്രസിഡണ്ട് മായാദേവി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പീവി ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം എ എൻ പ്രഭാകരൻ, പിവി സഹദേവൻ ശുചിത്വമിഷൻ കോഡിനേറ്റർ ജസ്റ്റിൻ ബ്ലോക്ക് അംഗങ്ങൾ ഡാനിയൽ ജോർജ് സതീഷ് കുമാർ കെ അനന്തൻ നമ്പിയാര്, സാലി ഇ എൻ, ഗോപി ,കെ സി ജിത്ത്, റഷീദ് തശ്ശിലേരി,ഹാരീസ് കാട്ടിക്കുളം ,ധന്യ ബിജു എന്നിവർ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: