കാട്ടാക്കട: പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് സ്വഛ ഭാരത് സേവാ ദിന പ്രവര്‍ത്തനള്‍ക്ക് തുടക്കമായി. ബിജെപി വീരണകാവ് മേഖലയില്‍ ഒക്ടോബര്‍ 2 വരെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലും പൊതു ഇടങ്ങളിലും ശുചീകരണ സേവാ പ്രവര്‍ത്തനങ്ങള്‍ നടത്തും. വീരണകാവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ശുചീകരണ സേവാ പ്രവര്‍ത്തനങ്ങള്‍ നടന്നു. ശുചീകരണ യജ്ഞം മണ്ഡലം പ്രസിഡന്റ് മുളയറ രതീഷ് വൃക്ഷ തൈകള്‍ നട്ട് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സുനില്‍കുമാര്‍, ജനറല്‍ സക്രട്ടറി അനില്‍കുമാര്‍, വാര്‍ഡ് മെമ്പര്‍മാരായ ബീന, രേണുക, കര്‍ഷകമോര്‍ച്ച മേഖല പ്രസിഡന്റ് മണികണ്ഠന്‍, മണ്ഡലം പ്രസിഡന്റ് ദീപു തുടങ്ങിയവര്‍ സംബന്ധിച്ചു.
















