പോത്തന്‍കോട് : സ്ത്രീകളുടെ ഫെയ്‌സ് ബുക്ക് പ്രൊഫൈല്‍ ഫോട്ടോയെടുത്ത് നഗ്‌ന ചിത്രമുണ്ടാക്കി അവ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീക്ഷണിപ്പെടുത്തി പെണ്‍കുട്ടികളെയും വീട്ടമ്മമാരെയും വലയിലാക്കുന്ന ഡിവൈഎഫ്‌ഐ നേതാവ് പോലിസ് പിടിയില്‍ .
വെമ്പായം പഞ്ചായത്തില്‍ മൈലാടുംമുകള്‍ വാര്‍ഡിലെ ഡിവൈഎഫ്‌ഐ സെക്രട്ടറി മയിലാടും മുകള്‍ രാഗാലയം വീട്ടില്‍ ഉണ്ണി എന്നുവിളിക്കുന്ന രാകേഷ് (25 )ആണ് പോത്തന്‍കോട് പോലിസിന്റെ പിടിയിലായത്. ഫേസ്ബുക്ക് സൗഹൃദമുള്ള പെണ്‍കുട്ടികളുടെ പ്രൊഫൈല്‍ ഫോട്ടോ കോപ്പി ചെയ്ത് എടുത്ത് നഗ്‌ന ചിത്രമുണ്ടാക്കിയ ശേഷം അശ്ലീലം സംസാരിക്കും. മറ്റ് ഫോട്ടോകള്‍ അയച്ചു തരുന്നതിന് ഭീഷണിപ്പെടുത്തുകയുമാണ് പതിവ്. ഇത്തരത്തില്‍ തട്ടിപ്പിനരയായ കോളേജ് വിദ്യാര്‍ഥിനിയുടെ പരാതിയെ തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. പ്രതിയില്‍ നിന്നും പിടിച്ചെടുത്ത മൊബൈലില്‍ നിരവധി വിദ്യാര്‍ഥികളുടെയും വീട്ടമ്മമാരുടെയും ചിത്രങ്ങള്‍ മോര്‍ഫുചെയ്യുന്നതിനായി ശ്രമം നടത്തുകയും ഫോട്ടോകള്‍ ശേഖരിച്ചു വച്ചിട്ടുള്ളതായും കണ്ടെത്തി. തിരുവനന്തപുരം റൂറല്‍ എസ് പി .പി അശോക് കുമാര്‍ , സൈബര്‍ സെല്‍ ഡി വൈ എസ പി അശോകന്‍ ,ആറ്റിങ്ങല്‍ എഎസ് പി ആദിത്യ എന്നിവരുടെ നിര്‍ദ്ദേശാനുസരണം പോത്തന്‍കോട് സി ഐ എസ്. ഷാജി, എസ്. ഐ അശ്വനി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
















