തിരുവനന്തപുരം: ബിജെപി കഴക്കൂട്ടം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പുലയനാര്‍ക്കോട്ട നെഞ്ച് രോഗാശുപത്രിയില്‍ ശുചീകരണ പ്രവര്‍ത്തനം നടന്നു. മണ്ഡലം പ്രസിഡന്റ് സി. സജിത്കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൗണ്‍സിലര്‍മാരായ നാരായണമംഗലം രാജേന്ദ്രന്‍, ഹിമ സിജി, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ശ്രീകുമാര്‍, ജി.വൈ. പ്രമോദ്, സെക്രട്ടറി ദിവ്യ തുടങ്ങിയവര്‍ സംബന്ധിച്ചു.
















