കൊച്ചി: ക്യാംപ്യന്‍ സ്കൂള്‍ ആതിഥ്യമരുളിയ ഇന്റര്‍ സ്കൂള്‍ കലാമേളയായ ഇന്വെന്റിവോ സീസണ്- 9 കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല മുന്‍ രജിസ്ട്രാറും സ്കൂള്‍ ഓഫ് മറൈന്‍ സയന്‍സസിലെ മറൈന്‍ ബയോടെക്നോളജി വിഭാഗം ഡയറക്റ്ററുമായ ഡോ. എന്‍. ചന്ദ്രമോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വേറിട്ട ദിശയിലേക്കുള്ള ചുവടുവയ്പ് എന്നതായിരുന്നു ഈ സീസണിലെ ആശയം. സ്കൂള്‍ ഡയറക്റ്റര്‍ ഡോ. കെ.വി. തോമസ്, സീനിയര്‍ പ്രിന്‍സിപ്പല്‍ ഡോ. ലീലാമ്മ തോമസ്, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് അന്നമ്മ ടൈറ്റസ്, വൈസ് പ്രിന്‍സിപ്പല്‍ പ്രീനു ചെറിയാന്, ഹെഡ്മിസ്ട്രസ് മേരി ടൈറ്റസ് എന്നിവര്‍ പങ്കെടുത്തു. കൊച്ചിയിലെ പതിനാലിലേറെ സ്കൂളുകളില്‍ നിന്നായി അഞ്ഞൂറിലേറെ കുട്ടികള്‍ വിവിധ മത്സരങ്ങളില്‍ മാറ്റുരച്ചു. പ്രശ്നോത്തരി, പ്രച്ഛന്നവേഷം, കേശാലങ്കാരം, നാടന്‍പാട്ട്, കളിമണ്‍ ശില്പനിര്മാണം, ഫാഷന്‍ ഷോ തുടങ്ങി വൈവിധ്യമാര്‍ന്ന മത്സര ഇനങ്ങള്‍ കുട്ടികള്‍ അവതരിപ്പിച്ചു. സമാപനച്ചടങ്ങില്‍ എറണാകുളം അസിസ്റ്റന്റ് കളക്റ്റര്‍ ഈശാ പ്രിയ സമ്മാനദാനം നിര്‍വഹിച്ചു. വൈറ്റില ടോക് എച്ച് പബ്ലിക് സ്കൂള്‍ എവര്‍റോളിങ് ട്രോഫിയും കൊച്ചിന് റിഫൈനറീസ് സ്കൂള്‍ ഫസ്റ്റ് റണ്ണറപ്പ് ട്രോഫിയും കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: