അഗളി:അട്ടപ്പാടിയില്‍ പിടിയിലായ മാവോവാദി നേതാവിനെ വിട്ടുകിട്ടാന്‍ തമിഴ്നാട് പോലീസ് കോടതിയെ സമീപിക്കും.
തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം സ്ഥിതികരിച്ചത്. നിലവില്‍ തമിഴ്നാട്ടില്‍ ഇയാള്‍ക്കെതിരെ ഒന്‍പത് കേസുകളുണ്ട്. ഇതില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ജാമ്യം ലഭിച്ചിട്ടുള്ളത്.
കൂടാതെ ഇയാളെ പിടിക്കാന്‍ സഹായിക്കുന്നയാള്‍ക്ക് രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കാളിദാസിന്റെ പേരില്‍ കേരളത്തില്‍ ഷോളയൂര്‍ പോലീസ് സ്റ്റേഷനില്‍ രണ്ടും വയനാട്, മണ്ണാര്‍ക്കാട് സ്റ്റേഷനുകളിലായി ഓരോ കേസുമുണ്ട്.
തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ പരമക്കുടി സ്വദേശിയായ ഇയാള്‍ 1997 മുതല്‍ സംഘടനാപ്രവര്‍ത്തനം തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: