ഓമല്ലൂര്‍: ഉഴുവത്ത് ദേവീക്ഷേത്ര ഉപദേശക സമിതിയുടെയും ഹരിമുരളി നൃത്തസംഗീത വിദ്യാലയത്തിന്റെയും ആഭിമുഖ്യത്തില്‍ വിജയ ദശമി സംഗീതോത്സവം 26 മുതല്‍ 30 വരെ നടക്കും.
നാളെ വൈകിട്ട് 4.30ന് സായിഭജന്‍, 5.30ന് നടക്കുന്ന സമ്മേളനം കവി ഒ. എസ് ഉണ്ണികൃഷ്ണന്, ചലച്ചിത്ര താരം കൃഷ്ണ പ്രസാദ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. എം. എം പ്രസന്ന കുമാര്‍ അദ്ധ്യക്ഷനാവും. വൈകിട്ട് 6.30ന് നടക്കുന്ന ആദരണസഭ ഹരിമുരളി സംഗീത വിദ്യാലയം ഡയറക്ടര്‍ ഗാനഭൂഷണം ഓമല്ലൂര്‍ മുരളി ഉദ്ഘാടനം ചെയ്യും. കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അംഗമായി തിരഞ്ഞെടുത്ത കൃഷ്ണ പ്രസാദ്, സംസ്കൃതാദ്ധ്യാപക ജേതാവ് വി. ശ്രീകുമാര്‍ എന്നിവരെ ആദരിക്കും.
7 മണിക്ക് പ്രേം. ജി ഭാസിയുടെ സംഗീത സദസ്. 27ന് വൈകിട്ട് 7.30ന് സോപാന സംഗീതം, 8 മുതല്‍ സംസ്ഥാന കലോത്സവ വിജയികള്‍ അവതരിപ്പിക്കുന്ന നൃത്തസന്ധ്യ. 28ന് വൈകിട്ട് ഗ്രന്ഥഘോഷയാത്ര ആര്യഭാരതി ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര് കോശി കൊച്ചുകോശി ഉദ്ഘാടനം ചെയ്യും. 6 മണിക്ക് പൂജവെയ്പ്പ്. 7 മുതല്‍ സംഗീത സദസ്. 29 ന് വൈകിട്ട് 7 ന് സംഗീത സദസ്. 30ന് രാവിലെ 7ന് പൂജയെടുപ്പ്, 7.30 മുതല്‍ വിദ്യാരംഭം, 9 മണിക്ക് ഹരിമുരളി സംഗീത വിദ്യാലയ വിദ്യാര് ത്ഥികള് അവതരിപ്പിക്കുന്ന സംഗീതാരാധന,തൂടര്‍ന്ന് കാവ്യാഞ്ജലി, ഭക്തിഗാനസുധ, ലയവിന്യാസം, പുല്ലാംകുഴല്‍ കച്ചേരി, വയലിന് വാദനം, സംഗീത സദസ്, എന്നിവ നടക്കും. വൈകിട്ട് 7 മണിക്ക് നടക്കുന്ന പുരസ്ക്കാരദാന സഭ എം. എ കബീര്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: