കല്‍പ്പറ്റ:വിവര പൊതുജനസമ്പര്‍ക്കവകുപ്പ് ജില്ലാഭരണകൂടം എന്നിവരുടെ നേതൃത്ത്വത്തില്‍ നടക്കുന്ന ഈ വര്‍ഷത്തെ ഗാന്ധിജയന്തി വാരാഘോഷം കണ്ണൂര്‍ സര്‍വ്വകലാശാല മാനന്തവാടി കാമ്പസില്‍ ഒക്ടോബര്‍ 3ന് രാവിലെ 9.30ന്് തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. ഒ.ആര്.കേളു എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും. കാമ്പസില്‍ ഒരുക്കുന്ന ഗാന്ധിസ്മൃതി പ്രദര്‍ശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ‘ഗാന്ധിയന്‍ പ്രതിരോധത്തിന്റെ വര്‍ത്തമാനം’ എന്ന വിഷയത്തില്‍ പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ് പ്രഭാഷണം നടത്തും. പരമ്പരാതഗത നെല്‍വിത്ത് സംരക്ഷകന്‍ ചെറുവയല്‍ രാമനെ ചടങ്ങില്‍ ആദരിക്കും. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാവിജയന്, പി.ആര്. വെള്ളന്, ഡോ.ബീന സദാശിവന്, ഡോ. പി.കെ.പ്രസാദന്‍, ഡോ.സീത കക്കോത്ത്, കെ.യു.ടി.ഇ.സി കോഴ്സ് ഡയറക്ടര്‍,എ. സജിത്ത് തുടങ്ങിയവര്‍ പങ്കെടുക്കും. കോളനികളില്‍ ബോധവത്കരണ പരിപാടികള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ഗാന്ധിസ്മൃതി എക്സിബിഷന്, ലഹരിവിരുദ്ധ ചിത്രപ്രദര്‍ശനം, വിദ്യാര്‍ത്ഥികള്‍ക്ക് മത്സരം, മതതീവ്രവാദം വര്‍ഗ്ഗീയത ലഹരി എന്നിവയ്ക്കെതിരെ ജാഗ്രതാ സന്ദേശം, പരമ്പരാഗത നെല്‍വിത്ത് സംരക്ഷന് ശ്രീ., മാജിക് ഷോ തുടങ്ങിയ പരിപാടികളോടെയാണ് വാരാഘോഷം നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: