ചേളാരി: ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് പ്ലാന്റില്‍ ഇരുവിഭാഗം തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘട്ടനത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ ഐഎന്‍ടിയുസി പ്രതിഷേധിച്ചു. ഐഎന്‍ടിയുസി തൊഴിലാളികളെ മര്‍ദിച്ചവര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ സമരം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വ്യാഴാഴ്ച ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ സമരം നടത്തിയെങ്കിലും പോലീസ് ഇട പെട്ട് സമരം പിന്വലിപിക്കുകയായിരുന്നു. വെള്ളിയാഴ്ച ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് പോലീസ് നല്കിയ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
എന്നാല്‍ വെള്ളിയാഴ്ച നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നും ഐഎന്‍ടിയുസി ഭാരവാഹികള്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് നാളെ മുതല്‍ തൊഴിലാളികള്‍ സമരത്തിനൊരുങ്ങുന്നത്. വെള്ളിയാഴ്ച പ്ലാന്റ് സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: