മഞ്ചേരി: കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബംബറിന്റെ നറുക്കെടുപ്പ് ഫലത്തെക്കുറിച്ച് സതീഷ് ബാബുവിന്റെ പ്രവചനം ശരിയായി. ഉത്രാടനാളിലാണ് ഒന്നാംസമ്മാനം നേടുന്ന ടിക്കറ്റ് നമ്പര്‍ സതീഷ്ബാബു പ്രവചിച്ചത്.
പ്രവചനം പേപ്പറിലെഴുതി അത് പെട്ടിയിലാക്കി മഞ്ചേരി ധനലക്ഷ്മി ബാങ്കിന്റെ ലോക്കറില്‍ സൂക്ഷിച്ചു. പ്രവചന രേഖയില്‍ മുനിസിപ്പല്‍ വൈസ് ചെയര്മാന് വി.പി.ഫിറോസ്, കൗണ്‍സിലര്‍ പി.ജി.ഉപേന്ദ്രന് എന്നിവര്‍ ഒപ്പുവെച്ചിരുന്നു. ഇന്നലെ രാവിലെയാണ് ലോക്കറില്‍ നിന്ന് പെട്ടിയെടുത്ത് മഞ്ചേരി സിഐ എന്‍.ബി.ഷൈജു തുറന്നപ്പോള്‍ പരപ്പനങ്ങാടി സ്വദേശിക്ക് ഒന്നാം സമ്മാനം നേടികൊടുത്ത എ.ജെ.442876 എന്ന നമ്പര്‍ തന്നെയായിരുന്നു സതീഷ് ബാബു പ്രവചിച്ചതെന്ന് മനസ്സിലായി.
ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് യൂണിയന് ജില്ലാ സെക്രട്ടറി രാജന് പരുത്തിപ്പാറ, പ്രകാശ് ലോട്ടറി ഉടമ ആര്.കൃഷ്ണദാസ്, എസ്ഐ അബൂബക്കര്‍, എഎസ്ഐ സുരേഷ്കുമാര്‍, സിപിഒ ഷീബ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: