പറവൂര്‍: കുഡുംബി ജനശക്തി സംഘം സംസ്ഥാന പ്രസിഡന്റ് എം.കെ.ശശിയുടെ നേതൃത്വത്തില്‍ നവംബറില്‍ സംസ്ഥാന തല വാഹന പ്രചരണ ജാഥ നടത്താന്‍ സംഘത്തിന്റെ പൊതുയോഗം തീരുമാനിച്ചു. കുഡുംബി വിദ്യാര്‍ത്ഥികളുടെ മുടങ്ങി കിടക്കുന്ന ലംസംഗ്രാന്റും സ്റ്റൈപ്പന്റും മറ്റു വിദ്യാഭ്യാസ ആനുകൂല്യങ്ങളും അടിയന്തിരമായി വിതരണം ചെയ്യണമെന്നും സമുദായത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ജാഥ. പ്രസിഡന്റ് എം.കെ. ശശി അദ്ധ്യക്ഷത വഹിച്ചു. വി.ജി.ബാലകൃഷ്ണന്, അഡ്വ.കെ.ബി.ജയകൃഷ്ണന്, എ.സി.വിജയലക്ഷ്മി , ഷണ്മുഖന് കൊടുങ്ങല്ലൂര്‍, ഷൈല ലക്ഷ്മണന് എന്നിവര്‍ പ്രസംഗിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: