തിരുവല്ല: തിരുവല്ലയിലും പരിസര പ്രദേശങ്ങളിലും അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് സിപിഎം നേതൃത്വം നല് കുന്നു. പാര്‍ട്ടി സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് സ്തൂപങ്ങളും മറ്റ് നിര്‍മ്മിതികളും സ്ഥാപിക്കുന്നതിന്റെ മറവിലാണ് ഇപ്പോള്‍ നടക്കുന്ന കൈയ്യേറ്റം.
മുത്തൂര്‍ ജംങ്ഷന് സമീപം പുറംപോക്കില്‍ സ്ഥാപിച്ചിട്ടുള്ള കൊടിമരം കാല്‍നടക്കാര്‍ക്ക് അടക്കം ബുദ്ധിമുട്ടുണ്ടാക്കുന്നു.ഇവിടെ ബ്രാഞ്ച് സമ്മേളനത്തിന് സ്ഥാപിച്ച താല്്കാലിക സ്തൂപത്തിന് സമീപം സ്ഥിരമായി രക്തസാക്ഷിമണ്ഡപം നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഇതിനായി കല്ല് കെട്ടിതിരിച്ചിട്ടുണ്ട്.പെരിങ്ങര ഇലങ്കത്ത് ജംങ്ഷന് സമീപം റോഡ് കയ്യേറി നിര്‍മ്മിച്ച സിപിഎമ്മിന്റെ സ്തൂപം അപകടങ്ങള്‍ക്ക് ഇടയാക്കുന്നു.ഇത് മാറ്റണമെന്ന് പൊതുമത്ത് വകുപ്പ് രേഖാമൂലം അറിയിച്ചിരുന്നെങ്കിലും പ്രാദേശിക പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിച്ചിട്ടില്ല.അറിയിപ്പ് നല്കിയ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയെന്ന് ആക്ഷേപവും നിലനില്ക്കുന്നു.ഇലന്തൂര്‍ ജംങ്ഷന്,തിക്കപ്പുഴ,വള്ളംകുളം,ഇരവിപേരൂര്‍,കണിയാന്പാറ,കവിയൂര്‍ കോട്ടൂര്‍ എന്നിവിടങ്ങളിലും സമീന അവസ്ഥയാണുള്ളത്.സിപിഎം സിപിഐ തുറന്ന പോര് നടക്കുന്ന കോട്ടൂരില്‍ ഇരുവിഭാഗവും പൊതുറോഡ് കയ്യേറിരക്തസാക്ഷി മണ്ഡപം നിര്‍മ്മിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: