തിരുവല്ല: വെണ്ണിക്കുളം പൊളിടെക്നിക് കോളേജില്‍ എസ്എഫ്ഐ അക്രമണം.സംഭവത്തില്‍ എബിവിപിപ്രവര്ത്തകര് അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്കുണ്ട്.യുണിയന്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് തങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിച്ചവരെ തെരഞ്ഞ് പിടിച്ചായിരുന്നു അതിക്രമം.
ഇരുനൂറോളം അക്രമികള്‍ ചേര്‍ന്നാണ് കോളേജില്‍ ഗുണ്ടാവിളയാട്ടം നടത്തിയത്.സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും എസ്എഫ്ഐ അക്രമികള്‍ക്ക് അനുകൂലമായ നിലപാടാണെടുത്തതെന്നും ആക്ഷേപമുണ്ട്.സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ ലാത്തിചാര്‍ജ്ജില്‍ നിരവധി എബിവിപി പ്രവര്‍ത്തകര്‍ക്ക് പരിക്കുണ്ട്. സംഭവത്തില്‍ ക്യാമ്പസില്‍ എത്തിയ പ്രഫഷണല്‍ ഗുണ്ടാസംഘവും പോലീസിനും കുട്ടിസഖാക്കള്‍ക്കും ഒപ്പം കൂടി. സിപിഎം പ്രാദേശിക നേതാക്കളും സംഭവത്തിന് നേതൃത്വം കൊടുക്കാന്‍ ഉണ്ടായിരുന്നു. ക്ലാസ് മുറികളില്‍ കയറി പഠന സാമിഗ്രികളും മറ്റ് ഉപകരണങ്ങളും ഇവര്‍ തല്ലിത്തകര്‍ത്തു. വടിവാള്‍ അടക്കമുള്ള മാരകായുധങ്ങളുമായാണ് അക്രമികള്‍ ക്യാമ്പസിനുള്ളല് കയറിയത്. അക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എബിവിപി പ്രവര്‍ത്തകരായ എ. വിഷ്ണു, ആര്.അനന്തു വിക്രമന്, അരുണ്‍ .എസ് എന്നിവര്‍ക്ക് മാരകമായി പരിക്കേറ്റു. സംഭവത്തില്‍ ഏകപക്ഷീയമായ നിലപാട് സ്വീകരിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് എബിവിപിജില്ലാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: