കല്‍പ്പറ്റ: ഗാന്ധിജയന്തിവാരാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായ പരിപാടകള്‍ സംഘടിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസിന്റെ ആധ്യക്ഷ്യത്തില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന സംഘാടകസമിതിയോഗം തീരുമാനിച്ചു. ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിന് രാവിലെ 10 മണിക്ക് മാനന്തവാടി ഗവ.ബിഎഡ് കോളജില്‍ നടക്കും. കോളനികളില്‍ ബോധവത്കരണ പരിപാടികള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ഗാന്ധിയന്‍ ആദര്‍ശത്തെ അധികരിച്ച് കോളജ് വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസ മത്സരം, യുപി വിദ്യാര്‍ഥികള്‍ക്ക് പെയിന്റിങ് മത്സരം, ഹൈസ്കൂള്‍-ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ക്വിസ്മത്സരം എന്നിവ സംഘടിപ്പിക്കും. ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെടുത്തി എക്സിബിഷന് , ലഹരിവിരുദ്ധ ബോധവത്കരണ ചിത്രപ്രദര്‍ശനം എന്നിവയും സംഘടിപ്പിക്കും. മത തീവ്രവാദം, വര്‍ഗ്ഗീയത, ലഹരി എന്നിവയ്ക്കെതിരെ ജാഗ്രതാ സന്ദേശങ്ങള്‍ നല്‍കും. സമാപനത്തിന്റെ ഭാഗമായി കളക്ട്രേറ്റ് പരിസരത്ത് മതസൗഹാര്‍ദ്ദ ജ്വാല തെളിയിക്കും.യുവജനക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത ജില്ലയിലെ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ശുചീകരണ പരിപാടി, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ ശുചീകരണം, എക്സൈസ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ലഹരിവിമുക്ത കേരളവുമായി ബന്ധപ്പെട്ട് പ്രത്യേക പരിപാടികള്‍, പഞ്ചായത്തുകളില്‍ ശുചീകരണ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും.
ജില്ലാകളക്ടര്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറുമായുള്ള ജില്ലാതല സംഘാടകസമിതി രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: