ലോകം മുഴുവന്‍ വ്യാപിച്ചുനില്ക്കുന്നതും ആര്‍ക്കും കീഴടക്കാന്‍ കഴിയാത്ത വേഗതയില്‍ സഞ്ചരിക്കുന്നതുമായ പ്രകാശത്തെപ്പറ്റിയുള്ള വിജ്ഞാനപുസ്തകമാണ് ഡോ.അജിത് പ്രഭുവിന്റെ വെളിച്ചവും വിളക്കുകളും. ഒരുപക്ഷേ, കേരള ഭാഷാസാഹിത്യത്തില്‍ ഇത്തരത്തിലൊന്ന് ആദ്യത്തേതായിരിക്കും. സരളവും ആകര്‍ഷകവുമായ ഗദ്യശൈലിയിലാണ് ഡോ.അജിത് പ്രഭു വെളിച്ചവും വിളക്കുകളും അവതരിപ്പിക്കുന്നത്.
ഭൗതിക ശാസ്ത്രവിഷയമാണ് വെളിച്ചം. അതിനെ മനസ്സിലാക്കുവാന്‍ പണ്ടുമുതലേ പലശ്രമങ്ങളും നടന്നിട്ടുണ്ട്. എന്താണ് പ്രകാശമെന്ന് ഇന്ന് ഏറെക്കുറെ അറിഞ്ഞുകഴിഞ്ഞു. വിദ്യുത്-കാന്തികതരംഗങ്ങളാണ് പ്രകാശമെന്നും അത് ഊര്ജ്ജപ്രവാഹമാണെന്നും ബോധ്യം വന്നത് ആധുനിക ശാസ്ത്രം പിറവിയെടുത്തതോടെയാണ്.
ഈ പ്രകാശത്തെപ്പറ്റി മനസ്സിലാക്കണമെങ്കില്‍ ഭൗതിക ശാസ്ത്രപ്രമാണങ്ങളില് നല്ല പരിജ്ഞാനം വേണം. ഇതൊന്നും വേണ്ടത്രയില്ലാത്ത വിജ്ഞാനദാഹികള്ക്കുവേണ്ടി ഈ വിഷയം പരിചയപ്പെടുത്തുവാനാണ് വെളിച്ചവും വിളക്കുകളും എന്ന ഗ്രന്ഥത്തിലൂടെ എഴുത്തുകാരന് ശ്രമിക്കുന്നത്. പ്രസാധനം: നാഷണല്‍ ബുക്ക്സ്റ്റാള്‍. വില: 100 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: