പ്രതീക്ഷകള്‍
ചേര്‍ത്തുകെട്ടി
വലത്തെതോളിലേറ്റി
സ്വപ്നങ്ങള്‍
ചേര്‍ത്തുവച്ചു
ഇടത്തെതോളിലേറ്റി
നാളത്തേക്ക്
ബാക്കിവച്ച
കിനാക്കളെ
തോള്‍സഞ്ചിയില്‍ കുത്തിനിറച്ചു
ചരടുപൊട്ടിയ
മെതിയടി
ദൂരേക്ക് വലിച്ചെറിഞ്ഞു
അവസാന ബസു പിടിക്കാന്‍
വേഗത്തില്‍ നടന്നു
ആശങ്കകളും
ആകുലതകളും
പേഴ്സില്‍ നിറഞ്ഞു തുളുമ്പി
പക്ഷേ….
ഞാന്‍
എത്തിയപ്പോഴേക്കും
അവസാന വണ്ടിയും
പത്തു മിനിറ്റിന് മുമ്പ്്്
കടന്നു പോയി
അല്ല
അവസാന വണ്ടി
ഒരു വര്‍ഷം മുമ്പ്്്
റദ്ദാക്കിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: