കല്‍പ്പറ്റ:കര്‍ണാടക അതിർത്തിയായ തോൽപെട്ടി യിൽ 17500 ലഹരി ഗുളിക പിടികൂടി. പ്രധാന കണ്ണിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു . കാട്ടിക്കുളം തോൽപെട്ടി അതിർത്തി വഴി മലപ്പുറത്തേക്ക് കടത്താൻ ശ്രമിച്ചവൻ ലഹരിമരുന്നാണ് ജനമൈത്രി എക്സൈസ് സംഘം പിടികൂടിയത്.ശനിയാഴ്ച്ച പുലർച്ചേ 6മണിയോടെ അതിർത്തിയിൽ നടത്തിയ വാഹന പരിശോധന യിലാണ് ബാഗ്ലൂർ കോഴിക്കോട്സ്വകാര്യ ബസിൽ നിന്ന് മയക്ക് ഗുളികയുമായി കോഴിക്കോട് ബേപ്പൂർ ആമാട്ട് പറമ്പിൽ മുജീബ് റഹ്മാൻ 32 നെ അറസ്റ്റ് ചെയ്തത്. ഇത് കൂടാതെ നാക്കിനിടയിൽ വെക്കുന്ന 120 ലഹരി ഗുളികയും ’90 വേദനസംഹാരിയും പ്രതിയിൽ നിന്നും കണ്ടെടുത്തു.ജനമൈത്രി ഇൻസ്പെകടർ എംഎം കൃഷ്ണൻകുട്ടി പ്രവന്റീവ് ഓഫീസർമാരായ ‘പി കൃഷ്ണൻകുട്ടി വി പ്രിൻസ് ജോബീഷ് എന്നിവരുടെ നേതൃത്വത്തിലാണ് വാഹന പരിശോധന ‘ കണ്ണൂർ ‘മലപ്പുറംതുടങ്ങി പ്രധാന മേഘലകളിൽ മയക്ക് ഗുളിക എത്തിക്കുന്ന കണ്ണികളിൽ പ്രാധാനിയാണ് മുജീബ് റഹ്മാൻ. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ആദ്യാ മായാണ് ഇത്രയും അതികം ‘ ലഹരി ഗുളിക പിടിക്കുന്ന തെന്ന് എക്സൈസ് റെയിഞ്ച് സി.ഐ പറഞ്ഞു .അതിർത്തി ചെക്ക്പോസ്റ്റുകളിൽ കർശന പരിശോദന നടത്താൻ നിർദ്ദേശം നൽകിയതായും സി.ഐ സുനിൽ കുമാർ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: