ചിറയിന്‍കീഴ്: ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് കിഡ്ബി ധനസഹായത്തോടെ സമഗ്രമായ വികസനം ലക്ഷ്യമിട്ട് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ഡിജിറ്റല്‍ എക്‌സ്‌റേ യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. സുഭാഷ് അദ്ധ്യക്ഷനായി. ചടങ്ങില്‍ അഞ്ച് നിര്‍ധനര്‍ക്ക് ന്യൂരാജസ്ഥാന്‍ മാര്‍ബിള്‍സ് എംഡി വിഷ്ണുഭക്തന്‍ ഏര്‍പ്പെടുത്തിയ ധനസഹായം ഡെപ്യൂട്ടി സ്പീക്കര്‍ വിതരണം ചെയ്തു.
















