തിരുവനന്തപുരം: ഗാന്ധാരി അമ്മന്‍കോവിലില്‍ നവരാത്രി മഹോത്സവവും ദുര്‍ഗാ സപ്തതി യജ്ഞവും ആരംഭിച്ചു. 30 ന് സമാപിക്കും. സ്വാമി അശ്വതി തിരുനാള്‍ ഭദ്രദീപം തെളിച്ച് ആരംഭം കുറിച്ചു. നവരാത്രി മണ്ഡപത്തില്‍ എല്ലാ ദിവസവും രാവിലെ 8ന് ദേവീഭാഗവത പാരായണവും 9നും ഉച്ചയ്‌ക്ക് 2നും ദുര്‍ഗാ സപ്തതി സമൂഹ പാരായണവും പ്രഭാഷണവും വൈകിട്ട് 5.30 മുതല്‍ ഭക്തിഗാനാലാപനവും ഉണ്ടായിരിക്കും. പുസ്തക പൂജ, ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി ദിവസങ്ങളില്‍ വിശേഷാല്‍ പൂജയും എഴുത്തിന് ഇരുത്ത് ചടങ്ങും ഉണ്ടായിരിക്കും.
















