ചിറയിന്‍കീഴ്: മനുഷ്യനെ മനുഷ്യനായി കാണാനും ഏകോദര സഹോദരങ്ങളെപ്പോലെ ജീവിക്കുവാനും പ്രാപ്തമാക്കുന്നതിന് ശ്രീനാരായണ സന്ദേശങ്ങള്‍ വഹിച്ചിട്ടുള്ള പങ്ക് വിസ്മരിക്കാനാകില്ലെന്ന് വക്കം ബി. പുരുഷോത്തമന്‍. എസ്എന്‍ഡിപി യോഗം ചിറയിന്‍കീഴ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ശാര്‍ക്കര ഗുരുദേവന്‍ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച താലൂക്ക് തല ഗുരുസന്ദേശ പ്രബോധന മഹാസമാധിദിന പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വക്കം പുരുഷോത്തമന്‍ ശ്രീനാരായണ ഗുരുദേവന്‍ ട്രസ്റ്റ് പ്രസിഡന്റ് ഡോ ബി. സീരപാണിക്ക് ദൈവദശകം പ്രാര്‍ഥനാഗീതം കൈമാറി പദയാത്ര ഉദ്ഘാടനം ചെയ്തു. ശിവഗിരി മഠം സ്വാമി വിദ്യാനന്ദ മഹാസമാധിദിന സന്ദേശം നല്‍കി. ചിറയിന്‍കീഴ് എസ്എന്‍ഡിപി യോഗം യൂണിയന്‍ പ്രസിഡന്റ് സി. വിഷ്ണുഭക്തന്‍ അദ്ധ്യക്ഷത വഹിച്ചു.
















