തിരുവനന്തപുരം: എന്റെ നഗരം സുന്ദരം പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തില്‍ പൂജപ്പുരയില്‍ എയ്‌റോബിക് ബിന്നുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി തുടരുന്നതിന് മേയറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പൂജപ്പുര ജയില്‍ðകവാടത്തിന് എതിര്‍വശത്തായി എയ്‌റോബിക് ബിന്‍ സ്ഥാപിക്കുന്നതിന് പൂജപ്പുര കൗണ്‍സിലര്‍ നിര്‍ദ്ദേശിച്ച സ്ഥലത്താണ് എയ്‌റോബിക് ബിന്നുകളുടെ നിര്‍മാണം ആരംഭിച്ചത്. ഇത് ഒരുവിഭാഗം തടസ്സപ്പെടുത്തിയതോടെയാണ് പ്രദേശത്തെ രാഷ്‌ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, വ്യാപാരസ്ഥാപനങ്ങളുടെ പ്രതിനിധികള്‍, പൂജപ്പുര ശ്രീസരസ്വതി ക്ഷേത്രം ഭാരവാഹികള്‍ എന്നിവരെ പങ്കെടുപ്പിച്ച് മേയറുടെ നേതൃത്വത്തില്‍ അനുരഞ്ജന യോഗം വിളിച്ചത്.
പൂജപ്പുരമൈതാനത്തിലേക്കുള്ള റോഡിനോട് ചേര്‍ന്ന ഭാഗത്ത് നാലടി ദൂരത്തില്‍ ഷെഡ് സൗകര്യപ്രദമായി മാറ്റണമെന്ന് മേയര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശം യോഗം ഏകകണ്ഠമായി അംഗീകരിച്ചു. ഈ രീതിയില്‍ðഎയ്‌റോബിക് ബിന്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് എല്ലാവരുടെയും സഹകരണം മേയര്‍ അഭ്യര്‍ഥിച്ചു.
കൗണ്‍സിലര്‍ ഡോ ബി. വിജയലക്ഷ്മി, കെ.ശശികുമാര്‍, ജെ.കൃഷ്ണകുമാര്‍ (ബിജെപി), സി. ഗോപകുമാര്‍ (സിപിഎം) എസ്. ജയചന്ദ്രന്‍നായര്‍ (കോണ്‍ഗ്രസ്),തുടങ്ങി വിവിധ ജനപ്രതിനിധികളും സൂപ്രണ്ടിംഗ് എന്‍ജനീയര്‍ കെ.എസ്. ജയചന്ദ്രകുമാര്‍, ഹെല്‍ത്ത്ഓഫീസര്‍ ഡോ കെ. ശശികുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരും പങ്കെടുത്തു.















