മണ്ണാര്‍ക്കാട്:കനത്ത മഴയില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ട അട്ടപ്പാടി ചുരത്തില്‍ ഗതാഗതം പുനസ്ഥാപിച്ചു.
ഇന്നലെ രാവിലെ ആറു മുതല്‍ ചുരം വഴി ചെറിയ വാഹനങ്ങള്‍ കടത്തി വിടാന്‍ തുടങ്ങിയത്. രാവിലെ ആറു മുതല്‍ വൈകിട്ടു ആറു വരെയാണു ചുരത്തിലൂടെ യാത്രയ്ക്ക് അനുമതി. രാത്രി ഗതാഗത നിരോധനം തുടരും.29 മുതല്‍ ബസ് ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ കടത്തി വിടാനാണ് ആലോചിക്കുന്നത്. വലിയ ചരക്കു വാഹനങ്ങള്‍ക്ക് നിരോധനം തുടരും. ഇന്നലെ കാറുകള്‍, ഇരു ചക്ര വാഹനങ്ങള്‍, മിനിലോറികള്‍ എന്നിവയാണ് കടത്തി വിട്ടത്. കനത്ത മഴയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് റോഡില്‍ യാത്ര നിരോധിച്ചിരുന്നത്.
കനത്ത മഴയില്‍ മണ്ണിടിഞ്ഞുണ്ടായ റോഡിലെ തടസങ്ങള്‍ വാഹനങ്ങള്‍ക്ക് പോകാവുന്ന വിധത്തില്‍ മാറ്റി. ബാക്കിയുള്ളതും മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ട്. വന്‍ പാറക്കലുകളും മണ്ണും വീണതിനാല്‍ റോഡിന് പൊതുമരാമത്ത് വകുപ്പ് സുരക്ഷ സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഇത് ലഭിച്ചാലെ ചുരത്തിലെ ഗതാഗതം പഴയ സ്ഥിതിയിലാവു.റോഡ് പലയിടത്തും തകര്‍ന്നിട്ടുണ്ട്. മുക്കാലിയിലും ആനമൂളിയിലും പൊലീസും വനം വകുപ്പുമുണ്ട്.
അപകടാവസ്ഥയിലായ റോഡിന്റെ വശങ്ങളില് ബാരിക്കേടുകള്‍ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുന്നുണ്ട്. അഞ്ചു ദിവസമാണ് ചുരത്തില്‍ യാത്ര മുടങ്ങിയത്.കഴിഞ്ഞ ദിവസം കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് ചെറിയവാഹനങ്ങള്‍ കടത്തിവിടാന്‍ തീരുമാനമായത്.
അവശ്യസാധനങ്ങള്‍ കൊണ്ടുപോകുന്ന ടെമ്പോയും മറ്റു ചെറിയവാഹനങ്ങളും കടത്തിവിടുന്നതായി അധികൃതര്‍ പറഞ്ഞു. അറ്റകുറ്റപണികള്‍ക്കുവേണ്ടി ഉടന്‍ തുക അനുവദിക്കുമെന്ന് എന്‍.ഷംസുദ്ദീന് എംഎല്‍എ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: