മാനന്തവാടി: തവിഞ്ഞാല്‍ പഞ്ചായത്തിലെ തലപ്പുഴയില്‍ നാല്പത്തിയഞ്ച് വര്‍ഷത്തോളമായി വീട് വെച്ച് കൃഷി ചെയ്ത് കൈവശംവെച്ച് അനുഭവിക്കുന്ന പത്ത് സെന്റ് മുതല്‍ ഒരേക്കര്‍ വരെയുള്ള കൈവശ ഭൂമിയ്ക്ക് ഇനിയും പട്ടയം ലഭിച്ചില്ല.
വര്‍ഷങ്ങളായി വില്ലേജ് ഓഫീസ് മുതല്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ വരെ സമീപിച്ചിട്ടും ഗത്യന്തരമില്ല. പട്ടയം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് മുന്‍ മുഖ്യമന്ത്രിയുടെ വീട്ടുപടിക്കലും മാനന്തവാടി താലൂക്ക് ഓഫീസിനുമുമ്പിലും ഒരു മാസത്തോളം നിരാഹാര സമരം നടന്നിരുന്നു. സമരം ചെയ്ത എഴുപത്തിരണ്ടോളം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാമെന്ന് മുഖ്യമന്ത്രിയും സബ്കലക്ടറും രേഖാമൂലം ഉറപ്പ്നല്കിയതും അട്ടിമറിച്ചു.
അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സമരം ചെയ്തതിന് സമരക്കാരെ ഒരു മാസത്തോളം കള്ളക്കേസുകളുണ്ടാക്കി ജയിലിലടച്ചു. സ്ഥലം എംഎല്‍എ ഒ.ആര്.കേളു നിയമസഭയില്‍ പട്ടയവിഷയം ഉന്നയിക്കുകയും റവന്യൂമന്ത്രി പട്ടയം നല്കാന് അടിയന്തിര നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതുമാണ്. എന്നാല്‍ ആറുമാസം കഴിഞ്ഞിട്ടും അഴിമതിക്കാരായ ചില റവന്യൂ ഉദ്യോഗസ്ഥര്‍ ഭൂമാഫിയയെ സഹായിക്കാന്‍ ഉത്തരവുകള്‍ അട്ടിമറിക്കുകയായിരുന്നു. ഇതേ സര്‍വ്വേനമ്പറില്‍ ഇതേരീതിയിലുള്ള ഭൂമി കയ്യേറി കൈവശം വച്ചിരിക്കുന്ന വന്ഭൂമാഫിയയ്ക്ക് പട്ടയം അനുവദിച്ചിട്ടുണ്ട്.
പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗമടക്കമുള്ള എഴുപത്തിരണ്ടോളം പാവപ്പെട്ട കുടുംബങ്ങളുടെ കൈവശഭൂമിക്ക് പട്ടയം നല്കാന് ഉദ്യോഗസ്ഥര്‍ തടസ്സം നില്ക്കുന്നു.
സമരത്തിന്റെ ഭാഗമായി അഴിമതിക്കാരായ റവന്യൂ ഉദ്യോഗസ്ഥരെ പൊതുജനമധ്യത്തില്‍ ജനകീയ വിചാരണ ചെയ്യുമെന്ന് ചില സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ മക്കിമല പട്ടയസമരം ശക്തമാകുമെന്നാണ് രാഷ്ട്രീയ കക്ഷികള്‍ നല്കു ന്ന മുന്നറിയിപ്പ്. സമരം സര്‍ക്കാരിനെതിരെ ആയുധമാക്കാനും ചില സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: