തിരുവനന്തപുരം: പൂജപ്പുര യുവജനസമാജം ലൈബ്രറി സംഘടിപ്പിച്ച ‘ഓണനിലാവ്’ ഓണാഘോഷ പരിപാടി കവി തിരുമല ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സാഹിത്യവേദി കണ്‍വീനര്‍ അംബിദാസ് കാരേറ്റ് അധ്യക്ഷനായി. കവിയരങ്ങില്‍ ഇറയംകോട് വിക്രമന്‍, വിശ്വംഭരന്‍നായര്‍, ആര്‍.ജയറാം കുമാര്‍, അജി ദൈവപ്പുര, നൈജനീരജ് എന്നിവര്‍ കവിതകള്‍ ചൊല്ലി. പ്രസിഡന്റ് കെ.വാസു വിശിഷ്ട വ്യക്തികളെ ആദരിച്ചു. സെക്രട്ടറി ജി.രാധാകൃഷ്ണന്‍, കെ.രാജശേഖരന്‍ നായര്‍, കെ.എസ് സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
















