വിഴിഞ്ഞം: വെങ്ങാനൂര്‍ മേക്കുംകര നീലകേശി മുടിപ്പുരയില്‍ നവരാത്രി ഉത്സവത്തിന് ആരംഭമായി. ഇന്നലെ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കഥകളി ആചാര്യനും കേരള കലാമണ്ഡലം ഉപദേശ സമിതി അംഗവുമായ പത്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍ നൃത്ത സംഗീതോത്സവത്തിന് തുടക്കം കുറിച്ചു. ആദ്ധ്യാത്മിക പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം വര്‍ക്കല ശിവഗിരി ധര്‍മ്മസംഘം ഭരണ സമിതി അംഗം ബോധിതീര്‍ഥ സ്വാമികള്‍ നിര്‍വ്വഹിച്ചു. നീലകേശി ദേവസ്വം ആരംഭിക്കുന്ന കാരുണ്യ പദ്ധതികളായ അഭയഹസ്തത്തിന്റെയും ചികിത്സാ സഹായ പദ്ധതിയുടേയും മംഗല്യ നിധി വിവാഹസഹായ പദ്ധതിയുടേയും ഉദ്ഘാടനം ആര്‍സിസി പിആര്‍ഒ സുരേന്ദ്രന്‍ ചുനക്കര നിര്‍വ്വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് എന്‍.രാമകൃഷ്ണന്‍ നായര്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി ജെ. രവിചന്ദ്രന്‍ ട്രഷറര്‍ വി.ഗോപകുമാരന്‍ നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
















