ദേവസ്വം ബോര്‍ഡ് ജീവനക്കാരനാകാനും ബോര്ഡംഗമാകാനും ബോര്‍ഡ് പ്രസിഡന്റാകാനും ഈശ്വരവിശ്വാസം വേണം. ബോര്‍ഡ് ഭരിക്കുന്ന മന്ത്രിക്ക് മാത്രം വിശ്വാസം വേണ്ടേ? വിശ്വാസമാണ് ദേവസ്വം എന്ന വകുപ്പിന്റെ അടിസ്ഥാനവും ആധികാരികതയും.
ദേവസ്വംമന്ത്രിക്ക് ദൈവവിശ്വാസമില്ലെങ്കില്‍ അതിനര്‍ത്ഥം ഒരു മന്ത്രിക്ക് താന്‍ ഭരിക്കുന്ന വകുപ്പില്‍ വിശ്വാസമില്ല എന്നാണ്. അതുകൊണ്ട് സിപിഎം ഒന്നുകില്‍ കടംപള്ളിയുടെ വിശ്വാസം അംഗീകരിക്കണം. അല്ലെങ്കില്‍ വിശ്വാസം പ്രഖ്യാപിച്ച എല്‍ഡിഎഫിന് ബുദ്ധിമുട്ടുണ്ടാകാത്ത ഒരാളെ പകരം മന്ത്രിയാക്കണം.
വൈരുദ്ധ്യാത്മക ഭൗതികവാദത്തെക്കുറിച്ച് വീമ്പടിച്ചല്ലോ. ഇഎംഎസ് അദ്ദേഹത്തിന്റെ മരണംവരെ സ്വന്തം പേര് ഇ.എം.എസ്. നമ്പൂതിരിപ്പാട് എന്നാണ് എഴുതി ഒപ്പിട്ടിരുന്നത്. പാലൊളി മുണ്ടുടുക്കുന്നത് ഇടത്തോട്ടാണ്. സിപിഎം സംസ്ഥാന സമിതിയംഗം ടി.കെ. ഹംസ അഞ്ചുനേരം നിസ്കരിക്കാറുണ്ട്. കടകംപള്ളിക്കും വിശ്വാസമാകാം.
പ്രമോദ്,
പുനലൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: