പത്തനംതിട്ട: പത്ത്വര്ഷത്തോളമായി തരിശുകിടന്ന ഓമല്ലൂര്‍ പടിഞ്ഞാറന്‍ മുണ്ടകന്ഏലാ നെല്‍കൃഷിയുടെ പച്ചപ്പിലേക്ക്. നെല്‍കൃഷി വികസന സംഘത്തിന്റെ നേതൃത്വത്തിലാണ് കര്‍ഷകകൂട്ടായ്മ നഷ്ടപ്രതാപം വീണ്ടെടുക്കുന്നത്.
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റേയും പത്തനംതിട്ട സെന്‍ട്രല്‍ റോട്ടറി ക്ലബ്ബിന്റെയും സഹകരണത്തോടെയാണ് ഒരിപ്പൂകൃഷിക്ക് കളമൊരുങ്ങിയത്. ഒരുമാസം മുന്‍പ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഇപ്പോള്‍ ഞാറ് പറിച്ചുനടാന്‍ പാകമായി. സംഘത്തില്‍ രജിസ്റ്റര്‍ ചെയ്ത 50 കര്‍ഷകരാണ് ഇപ്പോള്‍ സജീവമായി രംഗത്തുള്ളത്. തരിശുകിടന്ന പാടം ജലസമൃദ്ധമായതോടെ പ്രദേശത്തെ കിണറുകളില്‍ ജലനിരപ്പും ഉയര്‍ന്നു. ജൈവ നെല്‍കൃഷി പുതുതലമുറയ്ക്ക് പരിചയപ്പെടാനുള്ള അവസരം കൂടിയായി ഇതിനെ കര്‍ഷകര്‍ കാണുന്നു. റോട്ടറി ക്ലബ്ബ് ഒരുലക്ഷവും സംഘം ഒന്നര ലക്ഷവും കൃഷിക്കായി മുതല്‍ മുടക്കി. സര്‍ക്കാരിന്റെ സഹായത്തിനും പുറമെ രണ്ടര ലക്ഷം രൂപ വായ്പയും ലഭിച്ചു. കേവലം നെല്‍കൃഷി എന്നതിലും അപ്പുറം നെല്ലിന്റെ സംഭരവും സംസ്ക്കരവും അടക്കം ദീര്‍ഘകാല പദ്ധതികളാണ് കര്‍ഷക കൂട്ടായ്മ ലക്ഷ്യമിടുന്നത്. ഇടനിലക്കാരെ ഒഴിവാക്കി വിളയുന്ന നെല്ല് സംഭരിച്ച് ഓമല്ലൂര്‍ ബ്രാന്റ് കുത്തരി കമ്പോളത്തില്‍ എത്തിക്കാനാണ് പദ്ധതി. തുടക്കത്തില്‍ 25ഉം 50ഉം കിലോയുടെ പായ്ക്കറ്റുകളാകും ഇറക്കുക. വയല്‍ വാണിഭത്തിന് പേരുകേട്ട ഓമല്ലൂരില്‍ നിന്നും ബ്രാന്റഡ് കുത്തരി വിപണനം ചെയ്യുകയാണ് നെല്‍കൃഷി വികസന സംഘത്തിന്റെ സ്വപ്ന പദ്ധതി.
ഏലായിലെ നടീല്‍ ഉത്സവം നാളെ നടക്കും. രാവിലെ 9ന് നടക്കുന്ന സമ്മേളനം മന്ത്രി മാത്യു ടി.തോമസ് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാവിജയന്‍ അദ്ധ്യക്ഷയാകും. ഡോ.റാംമോഹന്, പി.ആര്.പ്രസന്നകുമാര്‍, സുരാഷ് മാത്യു തുടങ്ങിയവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: