കൊടുവായൂര്‍:കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ കൊടുവായൂര്‍ പഞ്ചായത്തിലെ 70 ഏക്കറിലധികം നെല്‍പ്പാടം നശിച്ചു.കൊയ്യാനായ പാടങ്ങളാണ് വെള്ളത്തില്‍ വീണത്.വെട്ടുമ്പുള്ളി പാടശേഖരത്തിലെ 72 കര്‍ഷകരില്‍ അഞ്ച് കര്‍ഷകരുടെ 10 ഏക്കര്‍ കൃഷി മാത്രമാണ് ഇതുവരെ കൊയ്തത്. മഴയത്ത് കൊയ്ത്ത് യന്ത്രമുപയോഗിച്ച് കൊയ്താല്‍ നെല്ല് വയ്ക്കോലിനൊപ്പം പാടത്തു തന്നെ വീഴുമെന്ന് കര്‍ഷകര്‍ പറയുന്നു. മഴ മാറി നിന്നാലും ചെളിയില്‍ വീണ കതിരുകള്‍ കൊയ്യുവാന്‍ കഴിയാത്ത സ്ഥിതിയാണ്.കൃഷിനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: