ആര്യനാട്: അഖിലകേരള വിശ്വകര്‍മസഭയുടെ വിശ്വകര്‍മജയന്തി ആഘോഷവും ആര്യനാട് ശാഖാ ഓഫീസിന്റെ ഉദ്ഘാടനവും താലൂക്ക് പ്രസിഡന്റ് മോഹന്‍കുമാര്‍ നിര്‍വഹിച്ചു. താലൂക്ക് സെക്രട്ടറി തത്തന്‍കോട് ആര്‍. കണ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ശാഖാപ്രസിഡന്റ് കെ. മനു അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് കമ്മിറ്റിയംഗം രാജഗോപാല്‍, ശാഖാസെക്രട്ടറി സി. സുരേഷ് കുമാര്‍, രക്ഷാധികാരി സോമനാശാരി, ആര്യനാട് കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.















