പോത്തന്‍കോട്: ശാന്തിഗിരിയില്‍ പൂര്‍ണ കുംഭമേള ആഘോഷിച്ചു. പ്രാര്‍ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ ശിരസ്സില്‍ പൂര്‍ണകുംഭവുമായി ആശ്രമാങ്കണം പ്രദക്ഷിണം ചെയ്തു. ബുധനാഴ്ച രാവിലെ അഞ്ചിന് പര്‍ണശാലയില്‍ നടന്ന പ്രത്യേക പുഷ്പാഞ്ജലിയോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. തുടര്‍ന്ന് ഗുരുദര്‍ശനം. വൈകിട്ട് നാലിന് യജ്ഞശാലയില്‍ നിന്നാരംഭിച്ച കുംഭഘോഷയാത്രയ്ക്ക് ആയിരങ്ങള്‍ പങ്കെടുത്തു. ഘോഷയാത്ര ഏഴുമണിക്ക് ഗുരുപാദങ്ങളില്‍ സര്പ്പിച്ചതോടെ പൂര്‍ണകുംഭമേള ആഘോഷങ്ങള്‍ക്ക് സമാപനമായി.
















