കല്പറ്റ:കേണിച്ചിറ-പൂതാടി റൂട്ടില്‍ സ്വകാര്യ ബസുകളും ടാക്സി ജീപ്പുകളും ഓട്ടോറിക്ഷകളും സര്‍വീസ് നിര്‍ത്തിവച്ചു. കേണിച്ചിറ-പൂതാടി- കോട്ടവയല്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സംയുക്ത ഡ്രൈവേഴ്സ് യൂണിയന് തീരുമാനം അനുസരിച്ച് അനിശ്ചിതകാലത്തേക്ക് സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. കേണിച്ചിറ-പൂതാടി-കോട്ടവയല്‍ റോഡില്‍ വാഹനങ്ങള്‍ ഓടിക്കാന്‍ കഴിയാത്തവിധം അഗാധ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കയാണ്. ഇത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അറ്റകുറ്റപ്പണി നടത്താന്‍പോലും അധികൃതര്‍ തയാറാകുന്നില്ലെന്ന് ഡ്രൈവേഴ്സ് യൂണിയന് ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: