Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അപകടക്കെണിയൊരുക്കി റോഡുകള്‍: കണ്ടില്ലെന്ന് നടിച്ച് അധികൃതര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2017, 09:12 pm IST
in Thrissur

തൃശൂര്‍: ദേശീയപാതയടക്കം ജില്ലയിലെ റോഡുകളെല്ലാം തകര്‍ന്ന് ചെളിക്കുളമായതോടെ യാത്രക്കാര്‍ ദുരിതത്തില്‍. മഴകൂടിയെത്തിയതോടെ റോഡിലെ ചെറിയ കുഴികളെല്ലാം വലിയ ഗര്‍ത്തങ്ങളായി മാറിയിരിക്കുകയാണ്. റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയും ഒപ്പം സമയ നഷ്ടവും ധനഷ്ടവും ഇന്ധന നഷ്ടവും ആരോഗ്യ നഷ്ടവും ഉണ്ടാകാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് കാല്‍നടയായി യാത്രചെയ്യേണ്ട ഗതികേടിലാണ്.

വേഗതയില്‍ വരുന്ന വാഹനങ്ങള്‍ റോഡിലെ കുഴി ഒഴിവാക്കുന്നതിന് വേണ്ടി തിരിക്കുന്ന സമയത്താണ് പൊതുനിരത്തുകള്‍ പലപ്പോഴും കുരുതിക്കളമാകുന്നത്.

അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും ഇതിന് പരിഹാരം കാണേണ്ട അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ലന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ചേറ്റുവ -ഗുരുവായൂര്‍ റോഡ്, വാടാനപ്പള്ളിയില്‍ നിന്ന് തൃപ്രയാറിലേക്കുള്ള റോഡ്, തൃശൂര്‍ -കുറ്റിപ്പുറം റോഡ്, മണ്ണുത്തി -വടക്കാഞ്ചേരി ദേശീയപാത തുടങ്ങിയ പ്രധാന റോഡുകളെല്ലാം തകര്‍ന്ന് തരിപ്പണമായി കിടക്കുകയാണ്.

ചേറ്റുവയില്‍ നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന റോഡ് പൂര്‍ണ്ണമായും തകര്‍ന്ന് ചെളിക്കുളമായ നിലയിലാണ്. ഇരുചക്രവാഹനങ്ങള്‍ റോഡിലെ കുഴികളില്‍ വീണുണ്ടാകുന്ന അപകടങ്ങള്‍ പതിവായിരിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡിലെ കുഴികളില്‍ വെള്ളം നിറഞ്ഞ് കിടക്കുന്നതിനാല്‍ രാത്രിയില്‍ വരുന്ന ഇരുചക്രവാഹനങ്ങളാണ് കുഴികളില്‍ വീഴുന്നത്. രാത്രികാലങ്ങളിലെ വെളിച്ചക്കുറവും അപകടകാരണമാകുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

റോഡ് നിര്‍മ്മാണത്തിലെ അപാകതയെ തുടര്‍ന്നാണ് വാടാനപ്പള്ളി -തൃപ്രയാര്‍ റോഡ്തകര്‍ന്നിരിക്കുന്നത്. റീടാറിംഗ് ജോലികള്‍ പൂര്‍ത്തിയായി ദിവസങ്ങള്‍ക്കുള്ളില്‍ റോഡ് തകര്‍ന്നതിന് പിന്നില്‍ അശാസ്ത്രീയായ നിര്‍മ്മാണം തന്നെയാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പലഭാഗത്തും ടാറീംഗ് ഇളകിമാറിയതിനെ തുടര്‍ന്ന് റോഡില്‍ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. തകര്‍ന്ന് താറുമാറായിക്കിടക്കുന്ന റോഡുകളുടെ അറ്റക്കുറ്റപ്പണികള്‍ അടിയന്തരമായി നടത്താന്‍ അധികൃതര്‍ തയ്യാറാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

മക്കിറക്കി തടിതപ്പുന്നു

റോഡ് തകര്‍ന്നാല്‍ അവിടെ ക്വാറി വേസ്റ്റ് (മക്ക്) ഇറക്കി തടിതപ്പുന്ന രീതിയാണ് കരാറുകാരുടെത്. റോഡില്‍ വലിയ കുഴികള്‍ രൂപപ്പെടുമ്പോള്‍ മെറ്റലിട്ട് റീടാറിംഗ് നടത്തേണ്ട സ്ഥാനത്ത് സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യംവെച്ചാണ് ക്വാറി വേസ്റ്റ് ഉപയോഗിച്ച് കുഴിമൂടി പണം പോക്കറ്റിലാക്കുന്നത്. വലിയ പാറയടക്കം റോഡിലേക്ക് നിരത്തുന്നത് വാഹനയാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.

പിന്നില്‍ വകുപ്പിന്റെ

അനാസ്ഥ

റോഡുകള്‍ വേഗത്തില്‍ തകരുന്നതിന് പ്രധാനകാരണം പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ്. റോഡ് നിര്‍മ്മാണം നടക്കുന്ന സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പോലും ഉദ്യോഗസ്ഥര്‍ തയ്യാറാവാറില്ല.

റോഡുനിര്‍മ്മാണം പൂര്‍ത്തിയായി ആഴ്ചകള്‍ കഴിയുന്നതിന് മുന്നേ തന്നെ തകരുന്ന സ്ഥിതിയാണ് നിലവില്‍. ഇതിന് പിന്നില്‍ കരാറുകാരും ഉദ്യോസ്ഥരും തമ്മിലുള്ള കൂട്ടുകെട്ടില്‍ ഉണ്ടാകുന്ന അഴിമതിയാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

റോഡുകളുടെ നിര്‍മ്മാണത്തില്‍ വീഴ്ചവരുത്തുന്ന കരാറുകാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

Astrology

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 12-ലെ രാശിഫലം

India

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

പുതിയ വാര്‍ത്തകള്‍

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.