പത്തനംതിട്ട: ഭൂരഹിത ഭവന രഹിതര്‍ക്കായി പ്രഖ്യാപിച്ച ലൈഫ് മിഷന് പദ്ധതി സര്‍വ്വെയിലെ അപാകതകള്‍ പരിഹരിക്കുവാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന്ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനട ആവശ്യപ്പെട്ടു.
പദ്ധതിക്കായുള്ള മാനദണ്ഡങ്ങള്‍ പുനപരിശോധിക്കമെന്നും, ഒരു റേഷന്‍ കാര്‍ഡില്‍ തന്നെ ഒന്നിലധികം കുടുംബങ്ങളിലെ അര്‍ഹരായ ഗുണഭോക്താക്കള്‍ ലിസ്റ്റിന് പുറത്തായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ അര്‍ഹരായ ഗുണഭോക്താക്കളെ പൂര്‍ണ്ണമായും ഉള്‍പ്പെടുത്തുന്നതിന് അര്‍ഹതാ മാനദണ്ഡം സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്ന വിധം പുതുക്കി നിശ്ചയിക്കണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു.
അര്‍ഹരായവര്‍ക്കെല്ലാം ഭൂമിയും വീടും നല്‍കണമെന്നും അല്ലാത്തപക്ഷം സമരപരിപാടികള്‍ നടത്തുമെന്നും ബിജെപി ചെന്നീര്‍ക്കര പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധുസൂദനന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു.
പട്ടികജാതി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ശശി, ബിജെപി മണ്ഡലം ട്രഷറര്‍ കെ.ആര്. ശ്രീകുമാര്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടരി ദിനേശ് മുട്ടത്തുകോണം, വൈസ് പ്രസിഡന്റ് അഡ്വ. മനു.എസ്.രാജന്, തുടങ്ങിയവര്പസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: