കാക്കനാട്: മഴയില്‍ കാര്‍ഷിക മേഖലയിലുണ്ടായത് ജില്ലയില്‍ കനത്ത നഷ്ടം. 2.33 കോടിയുടെ കൃഷിനാശമുണ്ടായതായാണ് കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക്. ഏറ്റവും കൂടുതല്നാശനഷ്ടം കോതമംഗലം, പെരുമ്പാവൂര്‍, പിറവം മേഖലകളിലാണ്. കൂടുതല്‍ നഷ്ടം നേരിട്ടത് വാഴ കര്ഷകര്ക്കാണ്്. 77,410 വാഴകളാണ് മഴയില്‍ നിലം പൊത്തിയത്. 530 റബറും നശിച്ചു.
മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 70 ഹെക്ടറിലെ നെല്‍കൃഷി നശിച്ചു. താമസിച്ചു കൃഷിയിറക്കിയ കര്‍ഷകരുടെ നെല്‍കൃഷിയാണ് നശിച്ചതെന്ന് കൃഷിവകുപ്പു അധികൃതര്‍ പറഞ്ഞു. 75 ഹെക്ടറിലെ മരച്ചീനിയും 56 ഹെക്ടറിലെ പച്ചക്കറികൃഷിയും ഒരുഹെക്ടറിലെ കൈതച്ചക്ക കൃഷിയും നശിച്ചു. രണ്ട് ഹെക്ടറിലെ ഇഞ്ചി കൃഷിയും വെള്ളത്തിലായി. ജാതി 216, തെങ്ങ് 65, കമുക് 40, കുരുമുളക് വള്ളി 50, കൊക്കോ 125 എന്നിങ്ങനെയാണ് മറ്റു നാശനഷ്ടങ്ങള്‍.
വില്ലേജ് ഓഫീസറും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലംപരിശോധിച്ച് നാശനഷ്ടങ്ങളുടെ കണക്കുകള്‍ ഉറപ്പു വരുത്തേണ്ടതുണ്ട്. രണ്ടു ദിവസമായി മഴയ്ക്ക് ശമനമുണ്ടെങ്കിലും ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് പൂര്‍ണമായും മാറിയിട്ടില്ല. മഴക്കെടുതിയിലെ മറ്റു നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തി വരുന്നതേയുള്ളൂ. കണക്കെടുപ്പ് പൂര്‍ണമാകുന്നതോടെ നാശനഷ്ടം ഇനിയും ഉയരും.
കാലവര്‍ഷക്കെടുതിയുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കുന്നതിന് മുമ്പേയാണ് പേമാരിയില്‍ ജില്ലയിലെ കാര്‍ഷിക മേഖലയില്‍ കനത്ത നാശനഷ്ടം. കലവര്‍ഷം തുടങ്ങി രണ്ട് മാസത്തിനകം കാറ്റിലും മഴയിലും ജില്ലയില്‍ 2.71 കോടിയുടെ കൃഷി നാശമുണ്ടായി. കൃഷി ഭവനുകളാണ് അതത് പ്രദേശത്തെ കൃഷി നാശനഷ്ടത്തിന്റെ സ്ഥിതിവിവര കണക്കുകള്‍ ശേഖരിച്ച് നല്‍കുന്നത്. ഇത്തവണത്തെ ഒരൊറ്റ ദിവസത്തെ കണക്കുകള്‍ പൂര്‍ണമായി ശേഖരിച്ചിട്ടില്ല. നാശനഷ്ടം കണക്കാക്കി റിപ്പോര്‍ട്ട് നല്കാന് അതത് മുനിസിപ്പല്‍ പഞ്ചായത്ത് പ്രദേശത്തെ കൃഷി ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: