ഓച്ചിറ: പരബ്രഹ്മ ക്ഷേത്രത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ‘തെണ്ടികളുടെ ദൈവം’ എന്ന പരിപാടി സംപ്രേഷണം ചെയ്തതില്‍ കൈരളി ടിവി ഖേദം പ്രകടിപ്പിക്കണമെന്ന് ഓച്ചിറ ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് പ്രൊഫ. ശ്രീധരന്‍ പിള്ളയും സെക്രട്ടറി അഡ്വ.ജി.ഗോപിനാഥും ആവശ്യപ്പെട്ടു.
ഇത് ക്ഷേത്രത്തെ അപമാനിക്കുന്നതിന് തുല്യമാണ്.
ക്ഷേത്രത്തിന് അവമതിപ്പുണ്ടാക്കുവാനിടയായി. പരിപാടി ഭക്തജനങ്ങളുടെ ഇടയില്‍ വന്‍ പ്രതിഷേധമാണ് ഉണ്ടാക്കിയത്. വിശ്വാസത്തെ വ്രണപ്പെടുത്തുന്ന നടപടിയാണ് ചാനല്‍ നടത്തിയത്. ചാനലിന്റെ ചുമതലക്കാരെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ വിശ്വാസത്തേയും, സംസ്‌ക്കാരത്തേയും ചോദ്യം ചെയ്ത കൈരളി ടിവി ഖേദം പ്രകടിപ്പിക്കണമെന്ന് ഭരണസമിതി ആവശ്യപ്പെട്ടു.
സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ചാനല്‍ ഞായറാഴ്ച രാത്രി 9.30ന് സംപ്രേഷണം ചെയ്ത പരിപാടിയിലാണ് പരബ്രഹ്മ ക്ഷേത്രത്തെ ‘തെണ്ടികളുടെ ക്ഷേത്രം’ എന്ന് അവതരിപ്പിച്ചത്.
















