പാലക്കാട്;ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം എം.ബി.രാജേഷ് എം.പി. ഉദ്ഘാടനം ചെയതു.
മുദ്രാലോണ്‍ നല്കുന്നതില് പൊതുമേഖലാ ബാങ്കുകള്‍ പുറകിലാണ്. സാധാരണക്കാര്‍ക്ക് എളുപ്പം ലഭിക്കുന്ന ലോണ്‍ എന്ന നിലയില്‍ മുദ്രാലോണ്‍ നല്കുന്നതില് കൂടുതല്‍ കാര്യക്ഷമമായ ഇടപെടലുകള്‍ ബാങ്കുകളുടെ ഭാഗത്തുനിന്നുണ്ടാകണം.
പി.എം.എ.വൈ പദ്ധതിയില്‍ ഭാവന വായ്പ നല്കുന്നതില് ബാങ്കുകള്‍ കൂടുതല്‍ താത്പര്യം കാണിക്കണം. എട്ട് ലക്ഷം വരെ ഭവന വായ്പ ലഭിക്കുന്ന പദ്ധതിയില്‍ 2.65 ലക്ഷം സബ്സിഡി ലഭിക്കുമെന്നതിനാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഏറെ ഗുണകരമായ ഭവന വായ്പ പദ്ധതിയാണിത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തേതില് നിന്നും ഇത്തവണ വായ്പാ-നിക്ഷേപ അനുപാതം രണ്ട് ശതമാനം വളര്‍ച്ചനേടി. കഴിഞ്ഞ വര്‍ഷം 65 ശതമാനമായിരുന്ന അനുപാതം ഇത്തവണ 67 ശതമാനമായി ഉയര്‍ന്നു.
ബാങ്കുകളുടെ നിക്ഷേപം 27143 കോടിയില്‍ നിന്നും എട്ട് ശതമാനം ഉയര്‍ന്ന് ഈ വര്‍ഷം 29196 ആയി. കഴിഞ്ഞ വര്‍ഷം വായ്പയായി 17657 കോടി വായ്പ വിതരണം ചെയ്തപ്പോള്‍ ഈ വര്‍ഷം 19596 കോടി വായ്പ നല്‍കിയിട്ടുണ്ട്.
എ.ഡി.എം. എസ്. വിജയന് അധ്യക്ഷനായ പരിപാടിയില്‍ കനറാ ബാങ്ക് അസി.ജനറല്‍ മാനെജര്‍ കെ.എ. സിന്ധു, ലീഡ് ഡിസ്ട്രിക്റ്റ് ഓഫീസര്‍ ഹാര്‍ലിന്‍ ഫ്രാന്‍സിസ് ചിറമ്മേല്‍, ജില്ലാ ലീഡ് ബാങ്ക് മാനെജര്‍ പി.ജെ.സാം, പൊതുമേഖലാ-സ്വകാര്യമേഖലാ ബാങ്ക് മാനെജര്‍മാര്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: