അഗളി:അട്ടപ്പാടിയിലെ ദുരന്തബാധിത പ്രദേശങ്ങളില്‍ സഹായഹസ്തവുമായി സേവാഭാരതി പ്രവര്‍ത്തകര്‍.
മഴ ദുരിതം വിതച്ചതു മുതല്ക്കു തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവത്തകര്‍ അഗളിയിലെത്തിയിരുന്നു. തുടര്‍ന്ന് പല ഗ്രൂപ്പുകളായി തിരിഞ്ഞ് സേവനം തുടങ്ങി.ഒറ്റപ്പാലം, പട്ടാമ്പി, മണ്ണാര്‍ക്കാട് തുടങ്ങി വിവിധ സ്ഥലങ്ങളില്‍ നിന്നായി നൂറിലധികം പ്രവര്‍ത്തകരാണ് ദൗത്യത്തിനായുള്ളത്.
ഗോത്രവര്‍ഗ്ഗക്കാര്‍ താമസിക്കുന്ന ഭൂതയാര്‍, ഇടവാണി പോലുള്ള വിദൂരസ്ഥലങ്ങളില്‍ പ്രതികൂല കാലാവസ്ഥയേയും വന്യമൃഗ ഭീഷണിയേയും ഒരു പോലെ നേരിട്ടാണ് അരിയും, തുണിയും അടക്കം നിത്യോപയോഗ സാധനങ്ങള്‍ തലയില്‍ ചുമന്ന് പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നത്.
മഴയത്തും ഉരുള്‍പൊട്ടലിലും തകര്‍ന്ന വീടുകള്‍ക്ക് പകരം താത്ക്കാലിക ഷെഡ്ഡുകളും പ്രവര്‍ത്തകര്‍ തയ്യാറാക്കി നല്കി.ആര്‍എസ്എസ് ജില്ല കാര്യവാഹ് എം.ഓം പ്രഭ, ജില്ല പ്രചാരക് ജി.ജി.വിഷ്ണു, താലൂക്ക് സേവാ പ്രമുഖ് സി.സുന്ദരന്‍ എന്നിവര്‍ നേതൃത്വം നല്കി.
ഉരുള്‍പൊട്ടിയ സ്ഥലങ്ങളില്‍ നിന്നും മാറ്റിപ്പാര്‍പ്പിക്കപ്പെട്ടവര്‍ താമസിക്കുന്ന കാവുണ്ടിക്കല്‍ കാരുണ്യാശ്രമത്തില് സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് മെഡിക്കല്‍ ക്യാമ്പും മരുന്നും വിതരണം ചെയ്തു.
ഡോ.വിനീതയുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: