മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട്:അട്ടപ്പാടിയിലും മണ്ണാര്‍ക്കാട്ടും മഴക്കെടുതിയില്‍ ദുരിത ബാധിതര്‍ ദുരിതക്കയത്തില്‍. പേമാരിയില്‍ കിടപ്പാടവും സമ്പാദ്യവും പൂര്‍ണ്ണമായും നഷ്ടപ്പെട്ട നൂറുക്കണക്കിനു കുടുംബങ്ങളാണ് ഉടുതുണിക്ക് മറുതുണിയില്ലാതെ കഴിയുന്നത്. അട്ടപ്പാടിയിലും കാഞ്ഞിരപ്പുഴയിലും ഉരുള്‍പ്പൊട്ടി വീട് നഷ്ടപ്പെട്ടവര്‍ നിരവധിയാണ്.
കാലവര്ഷക്കെടുതിയെന്ന കാഴ്ച്ചപ്പാടില്‍ നിന്ന് മാറി പ്രളയക്കടുതിയായി കണ്ട് അടിയന്തര സഹായം എത്തിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനം പരാജയപ്പെട്ടു. ദുരിത ബാധിത പ്രദേശങ്ങള്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദര്‍ശിക്കുന്നതിനപ്പുറം ദുരിതത്തില്‍ കഴിയുന്നവര്‍ക്ക് സഹായം എത്തിക്കാന്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും സാധിച്ചിട്ടില്ല. വീട് നഷ്ടപ്പെട്ട പലരും ബന്ധു വീടുകളിലാണ് അഭയം തേടിയിരിക്കുന്നത്. സൗജന്യ റേഷന്‍ അനുവദിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. ദുരന്തത്തില്‍ നിന്ന് ആളപായമില്ലാതെ ആളുകളെ രക്ഷപ്പെടുത്താന!് കഴിഞ്ഞു എന്നത് വലിയ ആശ്വാസമാണ്. അതേ സമയം ഉരുള്‍പൊട്ടല്‍ ഉണ്ടായ വെള്ളത്തോട് ആദിവാസി കോളനിയിലെ 39 കുടുംബങ്ങളെ കാഞ്ഞിരപ്പുഴ പുളിക്കല്‍ യുപി സ്കൂളിലെ പുനരധിവാസ ക്യാംപിലേക്ക് മാറ്റി.
സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നൂറ്റി മുപ്പതോളം പേരാണ് സ്കൂളിലുള്ളത്. തിങ്കള്‍ രാത്രിയാണ് കോളനിക്കാരെ പൂര്‍ണ്ണമായും ക്യാമ്പിലെത്തിക്കാനായത്.പാമ്പന്‍തോട് ആദിവാസി കോളനിയിലെ ആദിവാസി കുടുംബങ്ങളെ പൂഞ്ചോല സ്കൂളിലേക്കും മാറ്റി. ക്യാമ്പുകളില്‍ ആവശ്യമായ ഭക്ഷണം ഒരുക്കുന്നതിന് പണമില്ലാത്തത് ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നുണ്ട്. ട്രൈബല്‍ വകുപ്പ് ഒരു കുടുംബത്തിന് 15 കിലോ വീതം അരിയും മറ്റ് ധാന്യങ്ങളും നല്‍കിയിട്ടുണ്ട്.
അട്ടപ്പാടി ചുരത്തിലെ തടസങ്ങള്‍ നീക്കുന്നത് 90 ശതമാനം പൂര്‍ത്തിയായി. നിലവിലെ ചുരം റോഡ് പൊതുമരാമത്ത് വകുപ്പ് പരിശോധിച്ച ശേഷമെ ഗതാഗതം പുനസ്ഥാപിക്കുകയുള്ളൂ. കാഞ്ഞിരപ്പുഴയില്‍ ഉരുള്‍പൊട്ടിയ സ്ഥലവും പുനരധിവാസ ക്യാമ്പും കലക്ടര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: