ഒറ്റപ്പാലം:ജൈവമാലിന്യ സംസ്ക്കരണത്തിനു സംവിധാനമൊരുക്കാന്‍ സ്ഥലമില്ലാത്ത ഹോട്ടലുകളും ചായക്കടകളും അടച്ചു പൂട്ട് ഭീഷണി നേരിടുന്നു.
മാലിന്യങ്ങള്‍ ശേഖരിക്കുന്നത് നഗരസഭ നിര്ത്തിവെച്ചതോടെയാണു ചെറുകിട ഭക്ഷണശാലകള്‍ ഉള്‍പ്പടെ അടച്ചുപൂട്ടല്‍ നേരിടുന്നത്.പതിനഞ്ചിനു മുമ്പ് മാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നതിനു സ്വന്തംനിലയില്‍ സ്ഥാപനങ്ങളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ഹോട്ടല്‍ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
മാലിന്യസംസ്ക്കരണത്തിനേര്പ്പെടുത്തിയ ക്രമീകരണങ്ങള്‍ രേഖാമൂലം നഗരസഭയെ അറിയിക്കണ്ട കാലാവലി 15നു അവസാനിച്ചിരിക്കെ ഇതു പാലിക്കാത്തവരുടെ ലൈസന്‍സ് റദ്ദുചെയ്യുമെന്ന് നഗരസഭ അറിയിച്ചു. എന്നാല്‍ സ്വാകാര്യ
സ്ഥാപനങ്ങളില്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ വരും ദിവസങ്ങളില്‍ നഗരസഭ ശേഖരിക്കരിക്കുന്നത് നിര്‍ത്തിയാല്‍ പൊതുനിരത്തുകളിലും നഗരത്തിലും മാലിന്യങ്ങള്‍ കുമിഞ്ഞു കൂടാന്‍ കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: