പത്തനംതിട്ട: കോന്നിയിലെ സിപിഎം, സിപിഐ തര്‍ക്കം ശബരി സൂപ്പര്‍മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്ന തലത്തിലേക്ക്. സിപിഐ വിട്ട് അടുത്തയിടെ സിപിഎമ്മില്‍ ചേക്കേറിയ നേതാവിന്റെ ഭാര്യയെ ഇവിടെനിന്നും പിരിച്ചുവിട്ടതാണ് ഏതാനും ദിവസമായി തുടരുന്ന തര്‍ക്കത്തിനു കാരണം. സിപിഐയില്‍ നിന്നും ലോക്കല്‍ സെക്രട്ടറി അടക്കം എണ്‍പതോളം പേര് കഴിഞ്ഞ ദിവസം രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. ഇതില്‍പ്പെട്ട അട്ടച്ചാക്കല്‍ ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യ ശബരിമാര്ക്കറ്റില് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നു.
പാര്‍ട്ടി മാറിയതോടെ ഇവരെ പിരിച്ച് വിടണമെന്ന് സിപിഐ മണ്ഡലം സെക്രട്ടറി പി.ആര്.ഗോപിനാഥന് മാനേജരോട് ആവശ്യപ്പെട്ടിരുന്നു. ഓണം സീസണ് കഴിഞ്ഞതോടെ കച്ചവടം കുറഞ്ഞതിനാല്‍ ഇനി മുതല്‍ ജോലിക്ക് വരേണ്ടതില്ലന്ന് മാനേജര്‍ ജീവനക്കാരിയെ അറിയിക്കുകയായിരുന്നു.എന്നാല്‍ ജീവനക്കാരിയെ പിരിച്ചുവിട്ട സംഭത്തില്‍ സിപിഎം ഇടപെട്ടു. ഇന്നലെ രാവിലെ ഒന്‍പതരയോടെ സിഐടിയു നേതാവ് എം.എസ.് ഗോപിനാഥന് നായരുടെ നേതൃത്വത്തിലുള്ള സംഘം സൂപ്പര്‍മാര്‍ക്കറ്റ് ഉപരോധിക്കുകയായിരുന്നു.
എസ്ഐ ബാബു ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തിചര്‍ച്ച നടത്തുകയും ജീവനക്കാരിയെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കുകയും ചെയ്തു.ഇതറിഞ്ഞ് സിപിഐ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തുകയും സൂപ്പര്‍മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമരം ആരംഭിച്ചു.
സൂപ്പര്‍മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയവര്‍ക്കെതിരെ വകുപ്പ് പോലീസില്‍ പരാതി നല്‍കാമെന്ന ഉറപ്പിലാണ് സമരം അവസാനിച്ചത്. കോന്നിയില്‍ നിലനില്‍ക്കുന്ന സിപിഎം സിപിഐ തര്‍്ക്കം ഇതോടെ കൂടുതല്‍ രൂക്ഷമായി. ഭരണ കക്ഷിയിലെ ഘടക കക്ഷികള്‍ തമ്മിലുള്ള സൗന്ദര്യ പിണക്കം പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലാക്കി മറ്റിയതില്‍ ബിജെപി കോന്നി നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധിക്കുന്നതായി മണ്ഡലം പ്രസിഡന്റ് ജി. മനോജ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: