കോഴഞ്ചേരി: ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ വഴിപാട് വള്ളസദ്യകള്‍ ഒക്ടോബര്‍ രണ്ടിന് സമാപിക്കാനിരിക്കെ ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഭക്തരും വഴിപാട് സമര്‍പ്പിക്കാന്‍ എത്തിത്തുടങ്ങി.
കഴിഞ്ഞ ദിവസം പുന്നംതോട്ടം പള്ളിയോടത്തിന് ആന്ധപ്രദേശില്‍ നിന്നുമുള്ള അരുണ്‍സ്വാമി വള്ളസദ്യ വഴിപാട് നടത്തി. തികഞ്ഞ അയ്യപ്പ ഭക്തന്‍കൂടിയായ ഇദ്ദേഹം കഴിഞ്ഞ വര്‍ഷം ചിങ്ങമാസ പൂജക്ക് നടതുറന്നപ്പോള്‍ ശബരിമല ദര്‍ശനത്തിനെത്തിയിരുന്നു.
യാദൃശ്ചികമായി ആറന്മുളയിലെത്തുകയും വള്ളസദ്യയില്‍ പങ്കെടുക്കുകയും ചെയ്തതോടെയാണ് അരുണ്‍ സ്വാമി വള്ളസദ്യ വഴിപാട് നടത്തുന്നതിന് സന്നദ്ധനായത്. അടുത്ത വര്‍ഷം ആന്ധ്ര മന്ത്രി സഭയിലെ മന്ത്രി ഉള്‍പ്പെടെ ആയിരത്തോളം വരുന്ന വൈഷ്ണവ ഭക്തരുമായി വള്ളസദ്യയ്ക്കെത്തുമെന്ന് അരുണ്‍സ്വാമി പറഞ്ഞു. തമിഴ്നാട്, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍നിന്ന് വൈഷ്ണവ ഭക്തര്‍ ധാരാളമായി കേരളത്തിലെ 13 വൈഷ്ണവ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള വൈഷ്ണവ ഭക്തര്‍ക്ക് ആറന്മുളയപ്പന് കുറലപ്പനെന്നാണ് അറിയപ്പെടുന്നത്. പഞ്ചപാണ്ഢവ ക്ഷേത്രങ്ങളിലെ മൂര്‍ത്തികള്‍ക്കെല്ലാം തമിഴില്‍ പ്രത്യേക പേരുകളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: