മാനന്തവാടി:ജില്ലാ ആശുപത്രിയിലെ ഐ.സി.റ്റി.സി സെന്ററിൽ ലാബ് ടെക്നീഷ്യൻ ഇല്ലാതായിട്ട് ദിവസങ്ങള്‍ കഴിഞ്ഞു.ടെക്നീഷ്യൻ ഇല്ലാതായതോടെ എച്ച്.ഐ.വി. ടെസ്റ്റ് ഉൾപ്പെടെ നടത്താൻ കഴിയാതെ സെന്ററിലെത്തുന്നവർ മടങ്ങുന്ന അവസ്ഥ.ആശുപത്രി സൂപ്രണ്ടിന്റെ അനാസ്ഥയാണ് ടെക്നീഷ്യൻ നിയമനം വൈകാൻ കാരണമെന്നും ആരോപണം.കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ ജില്ലയിൽ അഞ്ച് ഐ.സി.റ്റി.സി.സെന്ററുകളുണ്ട് ഇതിൽ ജില്ലാ ആശുപത്രിയിലെ സെന്ററിലാണ് കഴിഞ്ഞ ഒരു മാസത്തിലധികമായി ലാബ് ടെക്നീഷ്യൻ ഇല്ലാതായിട്ട്.നിലവിൽ ഉണ്ടായിരുന്ന ആൾ പി.എസ്.സി. ലഭിച്ച് പോയതോടെയാണ് ടെക്നീഷ്യന്റെ ഒഴിവ് വന്നത്. ജില്ലാ ആശുപത്രിയിലെ ഗർഭിണികളുൾപ്പെടെ.രോഗികളുടെയും ഇവയ്ക്ക് പുറമെ എച്ച്.ഐ.വി. ടെ സ്റ്റും ഇവിടെ നിന്നാണ് ചെയ്ത് വരുന്നത്. ജില്ലാ ആശുപത്രി രോഗികൾ ഉൾപ്പെടെ ദിവസം നാനൂ റിലധികം പേർ ഇവിടെ പരിശോധനക്കായി എത്താറുണ്ട്. ഈ സെന്ററിൽ എച്ച്.ഐ.വി. ടെസ്റ്റ് തികച്ചും സൗജന്യമാണ് പുറമെ ആകട്ടെ എച്ച്.ഐ .വി .ടെസ്റ്റിറ്റ് ഭീമമായ തുകയും നൽകണം. ഗർഭിണികൾക്കും മറ്റ് പ്രധാനപ്പെട്ട രോഗങ്ങൾക്കും ടെസ്റ്റ് നിർബന്ധവുമാണ്. ജില്ലാ ആശുപത്രി സൂപ്രണ്ട് ആണ് ടെക്നീഷ്യനെ നിയമികേണ്ടത്.ടെക്നിഷ്യൻ ഇല്ലാത്തതിനാൽ എച്ച്.ഐ.വി. ടെസ്റ്റ് ഉൾപ്പെടെ നടത്താൻ കഴിയാതെ ഭീമമായ തുകക്ക് ടെസ്റ്റുകൾ നടത്താൻ നിർബന്ധിതരാവുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: