നെടുമങ്ങാട്: രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം നടന്ന റോഡ് പൊട്ടിപിളര്‍ന്നു താഴ്ന്ന് വിണ്ടുകീറി. കരിപ്പൂര് വലിയമല ഐഎസ്ആര്‍ഒ റോഡില്‍ ഇരുമരം പാലം ജംഗ്ഷന് സമീപമാണ് രണ്ടുനാള്‍ മുമ്പ് റോഡ് പൊട്ടിപ്പിളര്‍ന്നത്. റോഡ് പൊട്ടിപ്പിളര്‍ന്ന് താഴ്ന്ന ഭാഗത്ത് മണ്ണിട്ട് മൂടിയെങ്കിലും പൊട്ടി പിളര്‍ന്ന് നില്‍ക്കുന്നത് വ്യക്തമായി കാണാം. ശരിയായ നിലയില്‍ മെറ്റലിംഗ് നടത്താതെ ടാര്‍ ഇട്ടതാണ് വാഹനങ്ങള്‍ കടന്നുപോയപ്പോള്‍ ഈ ഭാഗത്തെ റോഡ് പൊട്ടിപ്പിളര്‍ന്ന് താഴാന്‍ കാരണമെന്ന് നാട്ടുകാര്‍ആരോപിക്കുന്നു. മാസങ്ങളോളം പണി ഇഴഞ്ഞുനീങ്ങിയ ഈ റോഡ് ബഹുജനപ്രക്ഷോഭം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു അടുത്തയിടെ പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തിയത്.
















