തിരുവനന്തപുരം : സായിഗ്രാമത്തില്‍ ആയുഷ് ഹോളിസ്റ്റിക്ക് സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ആയുര്‍വേദം, സിദ്ധ, ഹോമിയപ്പതി, പ്രകൃതി ചികിത്സാ വിഭാഗങ്ങളില്‍ ഈ സെന്ററില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. മുദാക്കള്‍, മംഗലപുരം, മാണിക്കല്‍, പോത്തന്‍കോട് തുടങ്ങിയ പഞ്ചായത്തുകളിലെ ആയിരക്കണക്കിനാളുകള്‍ക്ക് സേവനം പ്രയോജനപ്പെടും. ചികിത്സ സൗജന്യമായിരിക്കും. കിടത്തി ചികിത്സാ സൗകര്യവും ഇവിടെ ലഭ്യമാക്കും. മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷ് അദ്ധ്യക്ഷനായിരുന്നു. സായിഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ വിജയകുമാരി, മംഗലപുരം ഷാഫി, പഞ്ചായത്ത് അംഗങ്ങളായ ഇളംബ ഉണ്ണികൃഷ്ണന്‍, വി.ടി. സുഷമ, വി. മധു, വി. സിമി, ആയുഷ് പ്രോഗ്രാം മാനേജര്‍മാരായ ഡോ. എം. സുഭാഷ്, ഡോ. ആര്‍. രജികുമാര്‍, ഡോ. എസ്. പ്രദീപ്, ഡോ. കെ.എസ്. സുകേഷ്, ട്രസ്റ്റ് ഭാരവാഹികളായി ഡോ. എന്‍. സുഭദ്രാനായര്‍, ആനന്ദ് ശിവറാം തുടങ്ങിയവര്‍ സംസാരിച്ചു.
















