കാലടി: അഖില കേരള മാരാര്‍ ക്ഷേമസഭാ സംസ്ഥാന സമ്മേളനം മാണിക്യമംഗലത്ത് നടത്തി. സംസ്കൃത സര്‍വ്വകലാശാല രജിസ്ട്രാര്‍ ടി.പി. രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എന്‍.ഇ. ഭാസ്ക്കരന്‍ മാരാര്‍ അദ്ധ്യക്ഷനായി. റോജി. എം. ജോണ്‍ എംഎല്‍എ സംസാരിച്ചു. വാദ്യത്രരത്ന പുരസ്ക്കാരം കല്ലൂര്‍ രാമന്‍കുട്ടി മാരാര്‍ക്കും കര്‍മ ശ്രേഷ്ഠ പുരസ്ക്കാരം എസ്. സദാശിവ മാരാര്‍ക്കും കലാചാര്യ പുരസ്ക്കാരം പരയ്ക്കാട് തങ്കപ്പ മാരാര്‍, കെ.വി. നാരായണ മാരാര്‍, നല്ലേപ്പിള്ളി കുട്ടന് മാരാര്‍, ചോറ്റാനിക്കര നന്ദപ്പമാരാര്‍ വി.വി. ബാലകൃഷ്ണമാരാര്‍ എന്നിവര്‍ക്കും സോപാന രത്നം പുരസ്ക്കാരം കലാമണ്ഡലം മഞ്ചേരി ഹരിദാസിനും സോപാന സംഗീത പുരസ്ക്കാരം മോഹന്‍ എസ് മാരാര്‍ക്കും സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: