പാലക്കാട്:ചെറിയ തുക അഡ്വാന്‍സ് നല്കി രണ്ട് സ്കോര്‍പിയോ, രണ്ട് ടിപ്പറുകള്‍ എന്നിവ വാങ്ങി മറിച്ച് വിറ്റ ശേഷം വണ്ടിച്ചെക്കു നല്കി കബളിപ്പിച്ച് മുങ്ങിയ മുഖ്യ പ്രതി ചെമ്മണാംപതി ചപ്പക്കാട് ശിവകുമാര്‍(50)പിടിയില്‍. കസബ സിഐ ആര്.ഹരിപ്രസാദിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
2013ലാണ് കേസിനാസ്പദമായ സംഭവം. പാലക്കാട് കൂട്ടുപാതയിലുള്ള കേരളാ ആട്ടോമൊബൈല്‍സില്‍ നിന്ന് 50,000 രൂപ വീതം നല്കി രണ്ട് സ്കോര്‍പിയോ വാങ്ങുകയും ചെക്ക് നല്കി മുങ്ങുകയുമായിരുന്നു. സമാന രീതിയില്‍ ഒറ്റപ്പാലം പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നും ഒരു ലോറിയും, നെന്മാറയില് നിന്നും ഒരു ടിപ്പര്‍ ലോറിയും ഇയാള്‍ തട്ടിയെടുക്കുകയായിരുന്നു. ആലുക്കാസ് ജ്വല്ലറിയില്‍ നിന്നുംമൂന്നു ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങി മുങ്ങിയ കേസും, കോങ്ങാട്, പെരിന്തല്‍മണ്ണ എന്നീവിടങ്ങളില് വാഹനമോഷണക്കേസുകളും നിലവിലുണ്ട്.
ഇയാള്‍ ചെന്നൈ, ബാംഗ്ലൂര്‍, മൈസൂര്‍, ഹുബ്ലി, ഡല്‍ഹി എന്നിവിടങ്ങളില്‍ ഒളിവിലായിരുന്നു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തല്‍ ചെമ്മണാംപതിയില്‍ നിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ടൗണ്‍ നോര്‍ത്ത് എസ്ഐ ആര്.രഞ്ജിത്, ക്രൈം സ്ക്വാഡ് സിഐ ജലീല്‍, എസ്.സുനില്‍കുമാര്‍, ജയകുമാര്‍, എം.ബി.അനൂപ്, കെ.അഹമ്മദ് കബീര്‍, ആര്.വിനീഷ്, ആര്. രാജീദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: